അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ സംഗമം ഞായറാഴ്ച നടത്തും.


അഖില കേരള വിശ്വകർമ്മ മഹാസഭ പെരിങ്ങുളം ശാഖയുടെ നേതൃത്വത്തിൽ ഞായറാഴ്ച (30/11/2025)രാവിലെ 10 മുതൽ വിശ്വകർമ്മ സംഗമം നടത്തും. രാവിലെ 10 ന് പതാക ഉയർത്തൽ 
10.15 ന് ശാഖ പ്രസിഡന്റ്‌ പി. ജി. പുരുഷോത്തമൻ അധ്യക്ഷത വഹിക്കുന്ന സംഗമം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോർജ് മാത്യു ഉദ്ഘാടനം ചെയ്യും. 


വിശ്വകർമ്മ സഭ മീനച്ചിൽ താലുക്ക് യൂണിയൻ ചെയർമാൻ കെ. ആർ. രാമൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർഡ് മെമ്പർ പി. യൂ. വർക്കി സന്ദേശം നൽകും. യുവജന സംഘം ശാഖ പ്രസിഡന്റ്‌ വി. കെ. പ്രശാന്ത്, മഹിളാ സംഘം ശാഖ സെക്രട്ടറി രാധാരവി, കെ. കെ. സോമൻ എന്നിവർ ആശംസകൾ നേരും. 


യുവജന സംഘം മീനച്ചിൽ താലുക്ക് യൂണിയൻ വൈസ് പ്രസിഡന്റ്‌ സബേഷ് സമാപനസന്ദേശം നൽകും. ശാഖ സെക്രട്ടറി പി. കെ. അനീഷ്‌, ജോയിന്റ് സെക്രട്ടറി വി. കെ. വിജയൻ എന്നിവർ പ്രസംഗിക്കും.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments