നിർമ്മിത ബുദ്ധി ഗവേഷണത്തിൽ: അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ പ്രഭാഷണ പരമ്പര.
അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ റിസർച്ച് & പി.ജി കെമിസ്ട്രി ഡിപ്പാർട്ട്മെന്റും കെംസ്പയർ ക്ലബും ചേർന്ന് സംഘടിപ്പിച്ച അലൂമ്നി പ്രഭാഷണ പരമ്പരയുടെ ഭാഗമായി നിർമ്മിത ബുദ്ധി ഗവേഷണത്തിൽ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സെന്റ് ജോർജ്സ് കോളേജ് കെമിസ്ട്രി പൂർവ്വ വിദ്യാർത്ഥിയും എറണാകുളം സെന്റ് തെരേസാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മെറിൻ ജോസഫ് ആണ് പ്രഭാഷണം നിർവഹിച്ചത്.
ഗവേഷണരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾ നൽകുന്ന പിന്തുണയും അവയുടെ പ്രായോഗിക ഉപയോഗങ്ങളും അവർ വിശദീകരിച്ചു. ലിറ്ററേച്ചർ റിവ്യൂ, ഡാറ്റ അനാലിസിസ്, പ്രബന്ധ തയ്യാറാക്കൽ എന്നിവയിൽ എ.ഐയുടെ പങ്ക് അവർ സജ്ജീകരണങ്ങളോടു കൂടെ അവതരിപ്പിച്ചു.
പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, കെംസ്പയർ ക്ലബ് അനിമേറ്റർ ഡോ. നിഹിത ലിൻസൺ എന്നിവർ സന്നിഹിതരായിരുന്നു.
യു.ജി, പി.ജി വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യം പരിപാടിയെ ആവേശകരമാക്കി.






0 Comments