അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നവീകരിച്ച ദൈവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം 30 ന്


അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നവീകരിച്ച ദൈവാലയത്തിന്റെ ആശീര്‍വാദകര്‍മ്മം  30 ന്

 മീനച്ചില്‍ താലൂക്കിന്റെ സിരാകേന്ദ്രമായ പാലായുടെ സമീപപ്രദേശമായ അരുണാപുരം സെന്റ് തോമസ് പള്ളിക്ക് ഇനി പുതിയ മുഖം .
42 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ അരുണാപുരം സെന്ററിന്റെ ഉദ്ഘാടനം 1983 ഒക്ടോബര്‍ 23-ാം തീയതി സെന്റ് തോമസ് കോളേജ് ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ച് അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പിതാവ് നിര്‍വ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാലും, സന്യാസ സമൂഹങ്ങളാലും സമ്പന്നമായ അരുണാപുരം, ക്രൈസ്തവ കേന്ദ്രമായതോടെ ഒരിടവകയെപ്പറ്റി അഭിവന്ദ്യ പിതാവ് ചിന്തിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ
ആഗ്രഹത്താല്‍,സെന്റ് തോമസ് കോളേജ് കോമ്പൗണ്ടിനോട് ചേര്‍ന്നുള്ള രൂപതയുടെ സ്ഥലത്തില്‍ നിന്ന് 1 ഏക്കര്‍ 49 സെന്റ് സ്ഥലം അഭിവന്ദ്യ മാര്‍ ജോസഫ് പള്ളിക്കപറമ്പില്‍ പിതാവ് താല്പര്യമെടുത്ത് സെന്ററിനു നല്‍കി. 42 വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്ന്, രൂപതയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഇടവകയായി അരുണാപുരം സെന്‍ തോമസ് ചര്‍ച്ച് ഇന്ന് മുന്നേറുന്നു. ഈ കാലയളവില്‍ അര്‍പ്പണബോധത്തോടും, ത്യാഗ മനോഭാവത്തോടെയും ഇടവകയില്‍ സേവനം ചെയ്ത എല്ലാവരെയും പ്രത്യേകമായി ആത്മീയ ഗുരുക്കന്മാരായിരുന്ന എല്ലാ വൈദികരേയും നന്ദിയോടെ ഓര്‍ക്കുന്നു.


രൂപതയുമായി അതിര്‍ത്തി പങ്കിട്ട് ടൗണില്‍ തന്നെ സ്ഥിതിചെയ്യുന്ന ഈ ഇടവകയില്‍ ആത്മീയ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന മനോഹരമായ ദൈവാലയവും, മാതാവിന്റെ ഗ്രോട്ടോയും, ഏറെ സൗകര്യങ്ങള്‍ ഉള്ള വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടും, 850-ല്‍ പരം ആളുകള്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന പാരിഷ് ഹാളും, ഇടവകയ്ക്ക് പുറമേയുള്ള ജനങ്ങളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു. രൂപതയുടെ വിവിധ സ്ഥാപനങ്ങളും, 11 സന്യാസഭവനങ്ങളും, അവരുടെ വ്യത്യസ്തങ്ങളായ ശുശ്രൂഷ സ്ഥാപനങ്ങളും ഈ ഇടവകയില്‍ ഉണ്ട് എന്നത് ഇടവകയ്ക്ക് എന്നും വലിയ കരുത്താണ്.


കേരളത്തിലെ തന്നെ പ്രമുഖ വിദ്യാഭ്യാസ ഹബ്ബ് ആയി മാറിയിരിക്കുന്ന നമ്മുടെ പ്രദേശത്ത് പഠനത്തിനായി എത്തിയിരിക്കുന്ന ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഞായറാഴ്ച ദിവസം
വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാനുള്ള സ്ഥലപരിമിതിയും,
തുടര്‍ച്ചയായ പ്രളയജലഭീഷണി കൊണ്ട് കേടുപാടുകള്‍ വന്നു കൊണ്ടിരിക്കുന്ന ദൈവാലയത്തിന്റെ അള്‍ത്താരയും മറ്റ് ഭാഗങ്ങളും നവീകരിക്കണമെന്ന ചിന്തയും, ഇടവകജനം ഒന്നു ചേര്‍ന്ന് ഏറ്റെടുത്തു .


രൂപതയില്‍ നിന്നും ഇതിനുള്ള അംഗീകാരം കിട്ടിയ മുറയ്ക്ക്, ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് ഇടവക ദേവാലയത്തിന്റെ അള്‍ത്താര പുതുക്കി പണിയുകയും, ഉള്‍ഭിത്തികളും,മോണ്ടളവും കൂടുതല്‍ മനോഹരമാക്കുയും ചെയ്തു. കൂടുതല്‍ വിശ്വാസികളെ ഉള്‍കൊള്ളിക്കുന്നതിനായി, ഇരുവശങ്ങളിലേയ്ക്കും ദൈവാലയത്തിന്റെ മനോഹാരിത നഷ്ടപ്പെടുത്താതെ 14 അടി വീതിയില്‍ ഈ ദൈവാലായത്തിന്റെ വിസ്തൃതിയും വര്‍ദ്ധിപ്പിച്ചു. ചുരുങ്ങിയ സമയീ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനും, വ്യത്യസ്തത പുലര്‍ത്തുന്നതിനുമായി
കേരളത്തിലെ 100 കണക്കിന് ദൈവാലയങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരിക്കുന്ന പ്രമുഖ രണ്ട് ആര്‍ക്കിടെക്ചര്‍ കമ്പിനകളായ നെസ്റ്റ് ഹൈടെക്ക് ഇന്റീരിയര്‍ ഉടമയായ ഷിജു ഭാസ്‌കരും, മേരിമാതാ ആര്‍ട്ട് സ്റ്റുഡിയോ ഉടമയായ ജോഷിയും ചേര്‍ന്നാണ് ഇതിന്റ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള മുഴുവന്‍ പണവും ഇടവക സമൂഹത്തില്‍ നിന്നും യാതൊരു മടിയും കൂടാതെ ലഭിച്ചതാണ് ഏറ്റവും വലിയ ദൈവാനുഗ്രഹമെന്ന് ബഹു.വികാരി അറിയിച്ചു.


നവംബര്‍ 30-ാം തീയതി രാവിലെ 7.30 -ന് പാലാ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍. ജോസഫ് കല്ലറങ്ങാട്ട് ഈ നവീകരിച്ച ദൈവാലയത്തിന്റെ ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കും. വികാരി റവ. ഫാ. അബ്രാഹം കുപ്പ പുഴയ്ക്കല്‍, അസി.വികാരി റവ. ഫാ. തോമസ് മധുരംപുഴ, കൈക്കാരന്‍മാരായ ജേക്കബ് ഇറ്റയ്ക്കുന്നേല്‍, ജോയി ഒഴുകയില്‍, ഫ്രാന്‍സിസ് പാലയ്ക്കാട്ടുക്കുന്നേല്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍, ഭക്തസംഘടനാംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments