20 വർഷത്തോളമായി ഒളിച്ചു നടന്ന പ്രതിയെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കി.




20 വർഷത്തോളമായി ഒളിച്ചു നടന്ന പ്രതിയെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കി.
 
2005 -ൽ മുക്കുപണ്ടം  പണയം വെച്ചു തട്ടിപ്പ് നടത്തിയ
 കോട്ടയം  കുമാരനല്ലൂർ, പെരുമ്പായിക്കാട്  സുധീർ   എന്ന ആളെയാണ് വാകത്താനം പോലീസ് അന്വേഷിച്ച്  കണ്ടെത്തിയത്.
2005-ൽ ക്രൈം നടത്തി കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ജാമ്യത്തിൽ ഇറങ്ങിയ  ഇയാൾ ഒളിവിൽ പോവുകയായിരുന്നു.


ഈ കാലയളവിൽ ഇയാൾ കോട്ടയം ആർപ്പൂക്കര പനമ്പാലo ഭാഗത്തും
തിരുവനന്തപുരം വഞ്ചിയൂർ എറണാകുളം  പെരുമ്പാവൂർ,
തൃശൂർ , പാലക്കാട് നെല്ലിയാമ്പതി എന്നിവിടങ്ങളിൽ 20 വർഷം ഒളിച്ച് താമസിച്ചു. ഒളിവിൽ താമസിച്ചു വരവേ -  1989  ലെപ്രതിയുടെ SSLC  ബാച്ചിൻ്റെ 2025 ലെ റീയുണിയനിൽ ഇയാൾ കോട്ടയത്ത് പങ്കെടുത്തിട്ടുള്ളതിൻ്റെ വിവരം വാകത്താനം പോലീസ് സ്റ്റേഷനിലെ സിപിഒ പ്രീതിഷ് പ്രസാദിന്  ലഭിക്കുകയും ആയതിലെ തുടരനേഷണത്തിൽ 


പാലക്കാട് നെല്ലിയാമ്പതിയിൽ വെച്ച് ഒരു അപകടം ഉണ്ടായി തൃശൂർ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയായിരുന്ന പ്രതിയെ കണ്ടത്തി.  ഗുരുതരമായ പരിക്കേറ്റിരുന്ന പ്രതിയേ പരിക്കു ഭേതമാകുന്നതു വരേ നിരിക്ഷിച്ചു, 28/11/2025 തീയതി
കുരനല്ലൂർ ഭാഗത്തുനിന്ന് വാകത്താനം പോലീസ് കസ്റ്റഡിയിൽ എടുത്തു  മെഡിക്കൽ പരിശോധനക്ക് ശേഷം ബഹു: ചങ്ങനാശ്ശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.


ഇയാളുടെ പേരിൽ കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷൻ, 
വൈക്കം പോലീസ് സ്റ്റേഷൻ
എറണാകുളം സെട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനമായ  കേസുകളിൽ വാറണ്ട് നിലവിലുണ്ട്.
കൂടാതെ മുൻകാലങ്ങളിൽ :ഗാന്ധിനഗർ ,പൊൻകുന്നം, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments