പാലാ നഗരസഭയിൽ സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും ബോധവത്‌ക്കരണ സെമിനാർ സംഘടിപ്പിച്ചു


പാലാ നഗരസഭയിൽ സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും ബോധവത്‌ക്കരണ സെമിനാർ സംഘടിപ്പിച്ചു

പാലാ നഗരസഭയിലെ സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും തിരഞ്ഞെടുപ്പ് ചട്ടങ്ങളിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ ചിലവഴിക്കുന്ന തുകയുടെ കണക്ക് സൂക്ഷിക്കേണ്ട രീതി, തുകയുടെ പരിധി, പൊതു തിരഞ്ഞെടുപ്പ് സമയത്ത് നിയോഗിക്കപ്പെടുന്ന ചെലവ് നിരീക്ഷകരുടെ നടപടികളും നിരീക്ഷണവും, ഫലപ്രഖ്യാപനത്തിനു ശേഷമുള്ള സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് സമർപ്പണം, അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ നടപടികൾ, ചെലവ് കണക്ക് സമർപ്പിക്കുന്നതിലും മറ്റും വീഴ്ച


 വരുത്തുന്നവരുടെ അയോഗ്യത, ഹരിത ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കുള്ള പിഴ, മറ്റു നടപടികൾ, പൊതു സ്ഥലങ്ങളിലോ, പൊതു സാമഗ്രികളിലോ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചാലുള്ള നിയമ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ സ്ഥാനാർത്ഥികൾക്കും, ഏജന്റുമാർക്കും ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് അനുബന്ധ രേഖകളുടെ ഫോറങ്ങളും, ഹരിത പ്രോട്ടോകോൾ സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും പരിചയപ്പെടുത്തി. 


സ്ഥാനാർത്ഥികളുടെ സംശയങ്ങൾക്കും സെമിനാറിൽ മറുപടി ലഭിച്ചു. റിട്ടേണിംഗ് ഓഫീസർ സത്യപാലൻ. സി, തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകൻ സമീർകുമാർ ഒ. ജെ, ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർ ആറ്റ്ലി പി. ജോൺ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരായ സിയാദ് എ, രേഖ എസ്, തിരഞ്ഞെടുപ്പ് വിഭാഗം 



പി. ആർ. ഒ. ധനേഷ് എം. എസ് സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ്‌ സി. ജി, രഞ്ജിത് ആർ. ചന്ദ്രൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ഡോ. ഗീതാദേവി, യങ് പ്രൊഫഷണൽ അൽഫിയ താജ് എന്നിവർ നേതൃത്വം നൽകി.
പാലാ നഗരസഭയുടെ വിവിധ വാർഡുകളിൽ മത്സരിക്കുന്ന അറുപത്തി ഒൻപതു സ്ഥാനാർത്ഥികളും ഏജന്റുമാരുമാണ് പ്രത്യേക യോഗത്തിൽ പങ്കെടുത്തത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments