എല്ലാവരുടെയും പ്രിയപ്പെട്ട തിരുമേനി സാർ...... ഇന്ന് അന്തരിച്ച ഐങ്കൊമ്പ് മണക്കാട്ട് വാസുദേവൻ നമ്പൂതിരിയെ അനുസ്മരിക്കുകയാണ് പ്രമുഖ ആയൂർവേദ ചികിത്സകനായ
ഡോ. എൻ.കെ. മഹാദേവൻ
എല്ലാവർക്കും പ്രിയപ്പെട്ട തിരുമേനി സാർ ആയിരുന്നു ഇന്ന്(28.11.വെള്ളിയാഴ്ച) അന്തരിച്ച ഐങ്കൊമ്പ് മണക്കാട്ട് ഇല്ലത്ത് എം.എസ്. വാസുദേവൻ നമ്പൂതിരി.
സാമൂഹികവും സാംസ്കാരികവും ആത്മീയവുമായ മേഖലകളിലും വിദ്യാഭ്യാസ മേഖലയിലും മാതൃകാപരമായ
സേവനം സമൂഹത്തിന് സംഭാവന ചെയ്താണ് ആ ജീവിതം കടന്നുപോകുന്നത്.
സർക്കാർ സർവീസിൽ മീനച്ചിൽ തഹസിൽദാർ,
മീനച്ചിൽ സ്പെഷ്യൽ തഹസിൽദാർ,
ഡെപ്യൂട്ടി കളക്ടർ എന്നീ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിച്ച ശേഷം പൂർണമായും സമാജസേവനത്തിനായി സമർപ്പിച്ചതായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം. വിശ്വഹിന്ദു പരിഷത്ത് ആയിരുന്നു
പ്രധാനമായും പ്രവർത്തന മേഖലയായി തെരഞ്ഞെടുത്തത്.
വിഎച്ച്പി ളാലം പ്രഖണ്ഡ് പ്രമുഖായി 15 വർഷത്തോളം പ്രവർത്തിച്ചു.
മീനച്ചിൽ നദീതട ഹിന്ദുമഹാ സംഗമത്തിൻ്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു. പത്തുവർഷത്തോളം അതിൻ്റെ ഖജാൻജിയായും പ്രചാരകനായും പ്രവർത്തിച്ചു.
ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്ഥാപനത്തിനും വളർച്ചക്കും അദ്ദേഹം കലവറയില്ലാത്ത പങ്കുവഹിച്ചു. വിദ്യാലയങ്ങളിൻ്റെ
സെക്രട്ടറിയായും ചുമതല നോക്കിയിരുന്നു.ഐങ്കൊമ്പിൽ
മൂവാറ്റുപുഴ പുനലൂർ പാതയോരത്ത് 30 സെൻ്റ് ഭൂമി വിദ്യാലയത്തിനു വേണ്ടി ദാനമായി നൽകിയത് വിദ്യാഭ്യാസ മേഖലയോട് അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിബദ്ധതയുടെ ഉദാഹരണമായിരുന്നു.
പാറേക്കാവിൽനിന്ന് അംബിക വിദ്യാഭവൻ സിബിഎസ്ഇ സ്കൂളിന് മൂന്നേക്കറിലധികം സ്ഥലം പാട്ടവ്യവസ്ഥയിൽ
വിട്ടു നൽകിയതും തിരുമേനി സാറിൻ്റെ
നിർബ്ബന്ധ തീരുമാനമായിരുന്നു.
രാമായണ മാസാചരണത്തിനും സാപ്താഹിക സത്സംഗത്തിനും
സാറും സഹധർമ്മിണി അമ്മിണി ചേച്ചിയും ഏത് ഭവനത്തിലും എത്തി സത്സംസംഗവും ഭക്ഷണവും എല്ലാമായി പ്രവർത്തിച്ചിരുന്നത് ആത്മീയ രംഗത്തെ മാതൃകാപരവും അവിസ്മരണീയ ഓർമ്മകളാണ്.
എപ്പോഴും പുഞ്ചിരിച്ചു കൊണ്ട് എല്ലാവരേയും സ്വീകരിച്ചിരുന്ന നമ്പൂരി സാർ നല്ല ഫലിതപ്രിയനും ആയിരുന്നു.
ആശ്രയിക്കുന്നവരെ കഴിയുംവിധം സഹായിക്കാതെ മടക്കി വിടാറില്ല. അമൃതാനന്ദമയി അമ്മയുടെ ഭക്തനും
ആരാധകനുമായിരുന്നു. ആ ജ്യേഷ്ഠസഹോദരൻ്റെ ദീപതസ്മരണക്ക് മുമ്പിൽ ശതകോടി പ്രണാമം.






0 Comments