ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ കളക്ട്രേറ്റിലെത്തിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ 23 ഡിവിഷനുകളിലേയും തെരഞ്ഞെടുപ്പിനുപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ പതിക്കാനുള്ള ബാലറ്റുകളും, ടെൻഡേർഡ് ബാലറ്റുകളും, പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളും കളക്ട്രേറ്റിൽ എത്തിച്ചു.
വാഴൂർ ഗവ. പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ എ.ഡി.എം എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി കളക്ട്രേറ്റിലെത്തിച്ചു. 23 പെട്ടിയിലായിട്ടാണ് ബാലറ്റുകൾ എത്തിച്ചത്.
കളക്ട്രേറ്റിലെത്തിച്ച ബാലറ്റ് പെട്ടികൾ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൂലിക കോൺഫറസ് ഹാളിൽ സജ്ജമാക്കിയ സ്ട്രോങ് റൂമിലേക്കു മാറ്റി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാതൃൂ, സ്പെഷൽ തഹസീൽദാർ ജി. പ്രശാന്ത്, ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.





0 Comments