വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണ തിടനാട് പഞ്ചായത്തിലെ സ്ഥാനാർത്ഥി മരണപ്പെട്ടു.
എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന വാരിയാനിക്കാട് സ്വദേശി മാർട്ടിൻ ജോർജ് (51) കണിപറമ്പിൽ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
വോട്ടെണ്ണലിന് ശേഷം വൈകിട്ട് വീട്ടിൽ വച്ചാണ് മാർട്ടിൻ കുഴഞ്ഞു വീണത്. .ബിസിനസുകാരനായ മാർട്ടിൻ തിടനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്. തെരഞ്ഞെടുപ്പിൽ മാർട്ടിന് 87 വോട്ടുകളാണ് ലഭിച്ചത്.
ഇന്ന് വൈകിട്ട് നാലിന് സഹകരണ ബാങ്ക് തിടനാട് ബ്രാഞ്ചിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 30 ന് വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
മാതാവ്: അച്ചാമ്മ (ചിറക്കടവ് മാലിപ്പുറത്ത് കുടുംബാംഗം).
ഭാര്യ: ബോബിമോൾ സെബാസ്‌റ്റ്യൻ (നെടുങ്കണ്ടം ചെത്തിമറ്റത്തിൽ കുടുംബാംഗം, അയർലൻഡ്) മകൻ: ജോർഡി മാർട്ടിൻ ജോർജ് (നഴ്‌സിംഗ് വിദ്യാർത്ഥി, മാർ സ്ലീവാ മെഡിസിറ്റി), സഹോദരി: റാണി ജിൽസൺ. സഹോദരീഭർത്താവ്: ജിൽസൺ മൂഴിയ
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments