7 കിലോ കഞ്ചാവുമായി മണിമല വെള്ളാവൂർ പയസ് ജേക്കബ് പൊലീസ് പിടിയിൽ...... ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽപ്പെടുകയായിരുന്നു.
നിരോധിത ലഹരി വസ്തുവായ ഗഞ്ചാവ് ശേഖരിച്ചു വയ്ക്കുന്നതും വിപണനം നടത്തുന്നതും സർക്കാർ നിരോധിച്ചിരിക്കെ.
19.12.2025 തീയ്യതി പകൽ 9 മണിക്ക് നാഗമ്പടം റെയിൽവെ സ്റ്റേഷന് മുൻ വശം വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗിൽ നിന്നും രണ്ട് പ്ലാസ്റ്റിക് കവറുകൾ ആയി സൂക്ഷിച്ചിരുന്ന 7 കിലോയോളം കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
ന്യൂ ഇയർ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് A. IPS ന്റെ നിർദ്ദേശപ്രകാരം പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിൽ ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ വിപുലമായ പരിശോധനയുടെ ഫലമായാണ് ഏഴു കിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തി പ്രതിയെ പിടികൂടാനായത്.
നിയമപരമായ മേൽ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ല ഒട്ടാകെ കർശനമായ പരിശോധനകൾ തുടരും.




0 Comments