പാലായിലെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തി കടന്നുകളഞ്ഞ ഇടുക്കി സ്വദേശി പോലീസിന്റെ പിടിയിൽ

 

പാലായിലെ   മൊബൈൽ ഷോപ്പിൽ നിന്നും പത്തിലധികം മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി ഇടുക്കി കാന്തിപ്പാറ സ്വദേശി ഒറ്റപ്ലാക്കൽ വീട്ടിൽ അനന്തു ബാബു (25) നെയാണ് പാലാ പോലീസ് പിടികൂടിയത്. 

കഴിഞ്ഞ മാസം പതിമൂന്നാം തിയതിയാണ് കേസിനാസ്പദമായ സംഭവം മൊബൈൽ ഷോപ്പിനടുത്തുള്ള ഹാർഡ് വേർഷോപ്പിൽ നിന്ന് ആക്സളോബ്ലേഡ് വാങ്ങിയ പ്രതി രാത്രിയിലെ തിരക്കൊഴിഞ്ഞപ്പോൾ മൊബൈൽ ഷോപ്പിന്റെ താഴ് അറുത്ത് അകത്തു കടക്കുകയായിരുന്നു. 


 തുടർന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പതിമൂന്നോളം മൊബൈൽ ഫോണുകളുമായി കടന്നുകളഞ്ഞ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു.

പാലാ കൊട്ടാരമറ്റം ഭാഗത്തുള്ള മീൻ കടയിലും കട്ടക്കയം റൂട്ടിലുള്ള കടയിലും പ്രതി ഏറെ നാൾ ജോലി ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യെക്തമായി,മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിനു മുൻപിൽ ഹാജരാക്കും,സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിൽ എസ് ഐ.ജയപ്രകാശ്, എ എസ് ഐ മാരായ ജിനു, ജോബി,ജോസഫ്,ചിത്രാംബിക എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments