കെ.കെ. ശാന്താറാം രാമപുരം പഞ്ചായത്ത് പ്രസിഡൻ്റാകും...... ജി.വി. വാർഡിന് വീണ്ടും അഭിമാന നിമിഷം
സുനിൽ പാലാ
യു.ഡി. എഫ്. ഉജ്വല വിജയം നേടിയ രാമപുരം ഗ്രാമപ്പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് കെ.കെ. ശാന്താറാമിനെ യു.ഡി. എഫ്. നേതൃത്വം നിശ്ചയിച്ചേക്കും. ഇതു സംബന്ധിച്ച് മുന്നണിയുടെ പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും. മുമ്പ് ജി.വി. വാർഡിൽ നിന്നുള്ള ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത് പ്രസിഡൻ്റായിരുന്നിട്ടുണ്ട്.
നിലവിൽ രാമപുരം പഞ്ചായത്ത് ഭരണ സമിതിയിലെ സീനിയർ അംഗമായ ശാന്താറാം ഏഴാച്ചേരി കൈപ്പനാനിയ്ക്കൽ കുടുംബാംഗമാണ്.
കഴിഞ്ഞ 3 ടേമിലായി ഗാന്ധിപുരം , ചിറകണ്ടം , മരങ്ങാട് വാർഡുകളെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ടേമിൽ പഞ്ചായത്തു സമിതിയിലെ യു.ഡി. എഫ്. പാർലമെൻ്ററി പാർട്ടി ലീഡറായിരുന്നു.
മികച്ച പ്രസംഗ പാടവവും കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവുമുള്ള ഇദ്ദേഹത്തിന് യു.ഡി. എഫിലും പുറത്തുമുള്ള വിപുലമായ സൗഹൃദങ്ങൾ ഈ തിരഞ്ഞെടുപ്പിലും തുണയായി.
ഭാര്യ രജനി കെ.പി. പാലാ അർബൻ ബാങ്ക് സ്റ്റാഫാണ് .
സ്കൂൾ വിദ്യാർത്ഥികളായ ധീരജ് റാം, ദേവജ് റാം എന്നിവർ മക്കളും
ശാന്താറാം പ്രസിഡൻ്റ് പദവിയിലേക്ക് എത്തുന്ന ദിനം ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ജി.വി. വാർഡിലെ ജനം.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments