ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഏറ്റുമാനൂർ സ്വദേശി ലാജോ ജോസിനെ ആദരിക്കും



ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഏറ്റുമാനൂർ സ്വദേശി ലാജോ ജോസിനെ ആദരിക്കും

ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ മികച്ച അവലംബിത തിരക്കഥക്കുള്ള ( ബെയ്ഗൻ വില്ല )സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഏറ്റുമാനൂർ സ്വദേശി ലാജോ ജോസിനെ ആദരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 20 -ശനിയാഴ്ച ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി ഹാളിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന സമ്മേളനം മന്ത്രി വി. എൻ .വാസവൻ ഉദ്ഘാടനം ചെയ്യും.


ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ജി. മനോജ് കുമാർ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംഗീത സംവിധായകൻ ജയ്സൺ ജെ. നായർ,കവിയും ഗാനരചിതാവുമായ ഹരിയേറ്റുമാനൂർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.


നഗരസഭ കൗൺസിലർ രശ്മി ശ്യാം ,ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് മെമ്പർ പി .കെ . അബ്ദുൽ സമദ്,ട്രഷറർ ഷമി മുഹമ്മദ് എന്നിവർ പ്രസംഗിക്കും.


പത്രസമ്മേളനത്തിൽ ചേമ്പർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ പ്രസിഡൻറ് ജി .മനോജ് കുമാർ,  സെക്രട്ടറി ശ്രീജിത്ത് നെല്ലിശ്ശേരി,എക്സിക്യൂട്ടീവ് മെമ്പർമാരായ ജെ. എം. സജീവ്, പി. കെ. അബ്ദുൽ സമദ്, പി.എച്ച് ഇക്ബാൽ, വി. ജെ. സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments