ബിഎസ്എൻഎൽ കസ്റ്റമർ സെൻ്റർ അടച്ച പൂട്ടൽ ഭീതിയിൽ



ബിഎസ്എൻഎൽ കസ്റ്റമർ സെൻ്റർ അടച്ച പൂട്ടൽ ഭീതിയിൽ

 ബിഎസ്എൻഎൽ പാലാ  കസ്റ്റമർ സെൻ്റർ അടച്ച പൂട്ടൽ ഭീതിയിൽ. ഉപഭോക്താക്കൾക്ക് ഇവിടെ ലഭിക്കേണ്ട സേവനങ്ങൾ വേണ്ട രീതിയിൽ ലഭിക്കാതായിട്ട് മാസങ്ങനായി.നെറ്റ് വർക്ക് ശരിയായി ലഭിക്കുന്നില്ല, പുതിയ സിം ആക്ടിവേറ്റ് ആകാൻ കാലതാമസം ആകുന്നു തുടങ്ങി നിരവധി പരാതികളാണ്  ഉയരുന്നത്. ഇവിടെനിന്നുള്ള സേവനം
ഘട്ടം ഘട്ടമായി നിർത്തി സ്ഥാപനം
കോട്ടയത്തേക്ക് മാറ്റാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നതെന്നാണ് ജനസംസാരം.


അങ്ങിനെ വന്നാൽ പാലാ, ഈരാറ്റുപേട്ട, കിടങ്ങൂർ, രാമപുരം, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ബിഎസ്എൻഎൽ ഉപഭോക്താക്കൾ കോട്ടയത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയുണ്ട്.
ഭാരതത്തിൻ്റെ ടെലികോം മേഖലയിൽ പ്രഥമ സ്ഥാനം വഹിക്കുന്ന ബിഎസ്എൻഎൽ,പാലായിലെ കസ്റ്റമർ കെയർ സെൻ്ററിൻ്റെ പ്രവർത്തനം നിർത്താൻ നടത്തുന്ന നീക്കം ആയിരക്കണക്കായ 
ബിഎസ്എൻഎൽ ഗുണഭോക്താക്കൾക്ക് തിരിച്ചടിയും കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതാണ്. 


പാലായിലെ കസ്റ്റമർ കെയർ സെൻറർ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
ഈ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി ജോർജ് കുര്യന് പാലാ മണ്ഡലം പ്രസിഡൻ്റ് ജി.അനീഷ് കത്തയച്ചു.

പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments