സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് റൈറ്റ് റവ. വി.എസ്. ഫ്രാൻസിസിനെ സി.എസ്.ഐ. സഭയുടെ ഡെപ്യൂട്ടി മോഡറേറ്റർ ആയി തിരഞ്ഞെടുത്തു. ഇന്ന് ചെന്നെയിൽ വച്ചു നടന്ന സിനഡ് എക്സിക്യൂട്ടീവിൽ ആയിരുന്നു തീരുമാനം. 2019 ജൂലൈ 8 ആയിരുന്നു ഈസ്റ്റ് കേരള മഹായിടവകയുടെ നാലാമത് ബിഷപ്പായി അദ്ദേഹം സ്ഥാനാരോഹണം ചെയ്യപ്പെട്ടത് .
ഈസ്റ്റ് കേരള മഹായിടവക ട്രെഷറാർ, മിഷൻ ബോർഡ് ഡയറക്ടർ, ദളിത് ആൻഡ് ആദിവാസി ബോർഡ് സിനഡ് ചെയർമാൻ സി.എസ്.ഐ സൗത്ത് കേരള മഹായിടവകയുടേയും, കൊല്ലം കൊട്ടാരക്കര മഹായിടവകയുടേയും മോഡറേറ്റർ കമ്മിസറി തുടുങ്ങി വിവധ മേഖലകളിൽ അദ്ദേഹം സേവനം ചെയ്യുകയും നിലവിൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറിയുടെ വൈസ് പ്രസിഡൻ്റ് കണ്ണമ്മൂല കെ.യൂ.റ്റി. വൈദീക സെമിനാരിയുടെ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ചേലച്ചുവട് താമസമാക്കിയ, എള്ളുമ്പുറം വരിക്കയാനിക്കൽ സാമുവലിന്റയും മേലുകാവ് പുതുപറമ്പിൽ അന്നമ്മയുടെയും നാല് മക്കളിൽ മൂന്നാമനായി 1961 മെയ് 18ന് ആയിരുന്നു ജനനം. 1989 ൽ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. ഭാര്യ ഡാർളി ഫ്രാൻസിസ് ചൊവ്വൂർ അരീത്തടത്തിൽ കുടുബാഗം മക്കൾ ഫ്രാങ്ക്ളിൻ സാം ഫ്രാൻസിസ്, ഹെച്മാ ഫ്രാൻസിസ് .
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments