സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥിയായി നടി ഭാവന.
മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന വിരുന്നിലാണ് ഭാവന പങ്കെടുത്തത്. ഇന്ന് ഉച്ച കഴിഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു വിരുന്ന് നടന്നത്.
വിരുന്നില്‍ നിന്നുമുള്ള, ഭാവനയ്‌ക്കൊപ്പമുള്ള ചിത്രം മന്ത്രി വി ശിവന്‍കുട്ടി പങ്കുവച്ചു. മുഖ്യമന്ത്രിയും ചിത്രത്തിലുണ്ട്. ”സര്‍ക്കാരിന്റെ ക്രിസ്മസ് വിരുന്നില്‍ ബഹു. മുഖ്യമന്ത്രിയ്ക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം” എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ശിവന്‍കുട്ടി കുറിച്ചിരിക്കുന്നത്.
വിരുന്നില്‍ വെള്ളാപ്പള്ളി നടേശന്‍, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളിമ്മീസ് കാതോലിക്ക ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. അതേസമയം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്തില്ല. അദ്ദേഹം ഗോവയിലാണുള്ളത്. നേരത്തെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തതും ഭാവനയായിരുന്നു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments