സ്‌കൂളുകള്‍ ആനന്ദത്തിന്റെ ഇടങ്ങളായി മാറണമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപക അനധ്യാപകരുടെ മഹാസംഗമം കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.
വികാരി ജനറാള്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിചക്ഷണന്‍ ഡോ. ടി.പി ശശികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ.ജോര്‍ജ് വരകുകാലാപറമ്പില്‍, അക്കാദമിക്ക് കൗണ്‍സില്‍ സെക്രട്ടറി ഫാ.ജോര്‍ജ് പറമ്പില്‍ത്തടത്തില്‍, ഫാ.തോമസ് കിഴക്കേല്‍, ഫാ.ജെയിംസ് പൊരുന്നോലില്‍, ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ജോബി കുളത്തറ, സിസ്റ്റര്‍ ജിന്‍സി മാത്യു, റോഷ്‌നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ മികവ് പുലര്‍ത്തിയ സ്‌കൂളുകള്‍ക്കും അധ്യാപക അനധ്യാപകര്‍ക്കും വിവിധ അവാര്‍ഡുകള്‍ നല്‍കി. ടീച്ചേഴ്‌സ് ഗില്‍ഡും അക്കാദമിക് കൗണ്‍സിലും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിച്ചത്.
ബെല്ല ജോസഫ്, അനില്‍ സെബാസ്റ്റ്യന്‍, സിബി ജോസഫ്, ജോജോ മണ്ണൂര്‍, മാനുവല്‍ മാന്തറ, പി. ജിമ്മി ജോസഫ്, റെജിമോന്‍ സിറിയക്, ഷൈജു പി വര്‍ഗീസ്, ബെന്നിച്ചന്‍ പി.ഐ, ജോളി വര്‍ഗീസ്, ജോബെറ്റ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments