വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ കേസില്‍ രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍
തിരുനക്കര സ്വദേശിയുടെ വാടക വീട്ടില്‍ സംഘം ചേര്‍ന്ന് അതിക്രമിച്ച് കയറി വീട്ടിലെ ടീവിയും, പ്രൊജക്ടറും കസേര കൊണ്ട് അടിച്ച് പൊട്ടിക്കുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 55.000/ (അൻപത്തി അയ്യായിരം) രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റില്‍ രണ്ടാം പ്രതിയായ ബിന്റോ ബേബി (26) കണ്ണച്ചാൽ വീട്, പള്ളിപ്പുറം ഭാഗം,
പെരുമ്പായിക്കാട്, കോട്ടയം എന്നയാളെയും മൂന്നാം പ്രതിയായ ബിലാൽ ബക്കർ (30) കൈതമല താഴെ വീട്, പാറോലിക്കൽ ഭാഗം, അതിരമ്പുഴ, കോട്ടയം എന്നയാളെയുമാണ് ഇന്നേദിവസം കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്നാം പ്രതിയായ ജിതിന്‍ ജോസഫ് (30)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ജില്ലാ പോലീസ് മേധാവി . ഷാഹുൽ ഹമീദ് IPS ന്റെ നിർദ്ദേശപ്രകാരം കോട്ടയം DYSP അരുൺ K. S., കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ SHO അരുൺ M. J., പ്രിൻസിപ്പൽ എസ് .ഐ. ഹരികൃഷ്ണൻ, പ്രബോഷണറി എസ്. ഐ. ആകാശ്, എ.എസ്. ഐ. സജി P.C., സീനിയർ സിവിൽ പോലീസ് ഓഫീസറായ വരുൺ ദേവ്, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് K. M., അബ്ദുൽ ഫൈസൽ, വിനയചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇





0 Comments