ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) യുടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ന്യൂഡൽഹിയിലെ സിബിസിഐ ആസ്ഥാനത്ത് ഇന്നു നടക്കും. വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി തുടങ്ങിയവർ പങ്കെടുക്കും. സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.
സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്‌ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ സ്വാഗതവും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ നന്ദിയും പറയും. കർദ്ദിനാൾമാർ, ആർച്ച്ബിഷപ്പമാർ, ബിഷപ്പുമാർ, നയതന്ത്ര പ്രതിനിധികൾ, മതനേതാക്കൾ, വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞവർഷം സിബിസിഐ ആസ്ഥാനത്തു നടന്ന ക്രിസ്‌തുമസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി.

0 Comments