ചേച്ചിക്കു പിന്നാലെ അനിയത്തിയും ബ്ലോക്ക് പഞ്ചായത്തിലേക്ക്...... ധന്യാ ജോസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേക്ക് പിണ്ണാക്കനാട് ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ധന്യാ ജോസ് വടക്കേൽ പൊതുരംഗത്ത് കന്നിക്കാരിയാണെങ്കിലും സജീവ രാഷ്ട്രീയ പശ്ചാതലത്തിൻ്റെ ഉടമയാണ്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ രണ്ടുവർഷം മുൻപു നടന്ന ആനക്കല്ല് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മൽസരിച്ചു വിജയിച്ച KCYM ൻ്റെ പാലാ രൂപതയുടെ മുൻ ഭാരവാഹിയായിരുന്ന ഡാനി ജെ വടക്കേൽ ( ഡാനി ജോസ്മോൻ കുന്നത്ത്) ധന്യയുടെ ഏക സഹോദരിയാണ്.
ഇരുവരം കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായാണ് മൽസരിച്ചതെന്ന പ്രത്യേകതയുമുണ്ട്. സിവിൽ എഞ്ചിനീയറും കെട്ടിട നിർമ്മാണ സാധന സാമഗ്രികളുടെ ബിസിനസ്സ്കാരനുമായ ധന്യയുടെ ഭർത്താവ് ജോബി കോളജ് പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. മൂന്നു മക്കളുണ്ട്.
എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ മൂത്ത മകനും സ്കൂൾ വിദ്യാർത്ഥിനികളായ ഇളയ കുട്ടികളും കുടുംബാംഗങ്ങളോടൊപ്പം പ്രചാരണ രംഗത്തുണ്ടായിരുന്നു.
മാതൃസഹോദരൻമാരായ ബാബു കെ ജോർജ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് മെമ്പറും ഡാൻ്റിസ് കൂനാനിക്കൽ കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗവുമാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments