ഗുരുവിനെ വന്ദിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ഡോ. അലക്സാണ്ടർ ജേക്കബ്



 ഗുരുവിനെ വന്ദിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യമായ ആവശ്യമാണെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് അഭിപ്രായപ്പെട്ടു. ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ സംഘടിപ്പിച്ച സത്രസ്മൃതി സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന ഗുരുവന്ദന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

 കുട്ടികൾക്ക് ഗുരുഭാവത്തിൽ അറിവ് പകർന്നു നൽകുന്ന ആദ്യഗുരുക്കൾ അമ്മമാരാണെന്നും, അമ്മയുടെ കാൽപ്പാദങ്ങളിലാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് മനുഷ്യർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. 

 ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവായ കെ. എം. മാത്യുവിനെയും പി. പി. സരോജിനിയമ്മ (സരോജ്ഭവൻ) യെയും ആദരിച്ചു. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.  യജ്ഞനിർവ്വഹണ സമിതി ചെയർമാൻ ആർ.ജയകുമാർ, കൺവീനർ കൃഷ്ണകുമാർ പാട്ടത്തിൽ, ശ്രീകുമാർ കൊങ്ങരേട്ട്, ശ്രീകുമാർ ശ്രീപദ്മം എന്നിവർ പ്രസംഗിച്ചു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments