എരുമേലിയിൽ തീർത്ഥാടക ബസും സ്കൂട്ടറും കൂട്ടിയിടിച്ച് കനകപ്പലം സ്വദേശി സന്ദീപ് (24) മരണപ്പെട്ടു.
സേലത്തിനടുത്ത് ആത്തൂരിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തമിഴ്നാട് മിനി ബസും എരുമേലിയിൽ നിന്ന് കനകപ്പലത്തിന് പോയ സ്കൂട്ടറും എരുമേലി കരിങ്കല്ലുമൂഴിയിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ സന്ദീപ് (24) മരണപ്പെട്ടു.
ഇന്നലെ രാത്രി 10.30 നായിരുന്നു സംഭവം. MVD സേഫ് സോൺ ടീം പരുക്കേറ്റയാളെ പട്രോളിംഗ് വാഹനത്തിൽ ഉടൻ തന്നെ എരുമേലി ഗവ: ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് ആമ്പുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയും പുലർച്ചെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
കനകപ്പലത്ത് വല്യച്ഛനൊപ്പം താമസിക്കുകയായിരുന്ന സന്ദീപ് ഇവിടേക്ക് പോകുമ്പോഴാണ് അപകടത്തിൽ പെട്ടത്. സന്തോഷ് സന്ധ്യ എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരൻ സച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടുനൽകും.




0 Comments