പാലാ നഗര ഭരണം ....... സ്വതന്ത്ര കൂട്ടായ്മ വിളിച്ചു ചേർക്കുന്ന ജനസഭ ഇന്ന് വൈകിട്ട് ...... അതിനു ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്ന് സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ ...... ഇതു സംബന്ധിച്ച് ചുരുക്കം ചിലർ വാട്സപ്പിൽ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്നും കൗൺസിലർമാർ ......

മുൻ വിരോധം വെച്ച് ചിലർ വാട്സപ്പിൽ തട്ടിക്കൂട്ട് പ്രചരണം നടത്തുന്നു. ആദ്യം ഇരു മുന്നണികളും സ്വതന്ത്ര കൂട്ടായ്മയെ കൈവിടും എന്നായിരുന്നു വാട്സപ്പിൽ കുറിച്ചത് ..... പിന്നീട് ദിയ ചെയർ പേഴ്സനാകുമെന്നും കാലാവധി സംബന്ധിച്ച് ധാരണയായെന്നും തട്ടിവിട്ടു. വായ്ക്ക് വരുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് പ്രചാരണം. ഇതൊന്നും ശരിയല്ല . 
 
ഒരു വിശ്വാസ്യതയുമില്ലാത്ത  ഇത്തരം പ്രചരണങ്ങൾ തങ്ങളോ വാർഡിലെ ജനങ്ങളോ മുഖ വിലയ്ക്ക് പോലും എടുക്കുന്നുമില്ല. തീർച്ചയായും എല്ലാവരും അറിഞ്ഞുള്ള, ജനസഭയുടെ  തീരുമാന പ്രകാരമുള്ള മാന്യമായ വ്യവസ്ഥതന്നെ  തങ്ങൾ സ്വീകരിക്കുമെന്നും അത് അറിയിപ്പായി മാധ്യമങ്ങൾക്ക് നൽകുമെന്നും സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാർ പറഞ്ഞു.
 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments