പാലാ സെന്റ് തോമസ് കോളേജിൽ വേനൽക്കാല കായിക പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ, സ്വിമ്മിംഗ് എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം നൽകുന്നത്. വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായിക നൈപുണ്യവും വർധിപ്പിക്കുന്നതിനൊപ്പം, പ്രൊഫഷണൽ പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടക്കുക.
കായികരംഗത്ത് താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് മികച്ച അവസരമായി ഈ ക്യാമ്പ് മാറുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. പ്രായാനുസൃതമായി പ്രത്യേക പരിശീലന സെഷനുകളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
ക്രിക്കറ്റ് : 96058 94117
ഫുട്ബോൾ: 9400880352, 9447697654
ബാഡ്മിന്റൺ : 9159105544
സ്വിമ്മിംഗ് : 98458 01380




0 Comments