പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ പിത്തള പൊതിയല്‍ സമര്‍പ്പണം ഇന്ന് വൈകിട്ട് 5 - ന് ..... സുരേഷ് ഇട്ടിക്കുന്നേൽ , സിന്ധു ബി. നായർ എന്നിവർ മുഖ്യാതിഥികൾ



പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ പിത്തള പൊതിയല്‍ സമര്‍പ്പണം ഇന്ന് വൈകിട്ട് 5 - ന് ..... സുരേഷ് ഇട്ടിക്കുന്നേൽ , സിന്ധു ബി. നായർ എന്നിവർ മുഖ്യാതിഥികൾ

പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്ര ശ്രീകോവില്‍ മുഖവാരം പിത്തള പൊതിയല്‍ സമര്‍പ്പണം ഇന്ന് വൈകിട്ട് 5 ന്  നടക്കും. 

പ്രമുഖ ശില്പി മുതലക്കോടം രാജേഷിന്റെ നേതൃത്വത്തിലാണ് പണികള്‍ നടക്കുന്നത്.

അഞ്ച് ലക്ഷം രൂപയോളം മുടക്കിയാണ് പിത്തള പൊതിയല്‍ നടത്തുന്നത്. അടുത്തകാലത്ത് ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ നടത്തിയിരുന്നു. അതിനുശേഷമാണിപ്പോള്‍ ശ്രീകോവില്‍ പിത്തള പൊതിയല്‍ നടക്കുന്നത്. 


ആദ്യഘട്ടമായി മുഖവാരമാണ് പിത്തള പൊതിയുന്നത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ പിന്നീട് പൂര്‍ണ്ണമായുള്ള പിത്തള പൊതിയല്‍ നടക്കും. 

പിത്തള പൊതിയല്‍ സമര്‍പ്പണം ഇന്ന് (14.4.25) വൈകിട്ട് 5 ന് നടക്കും. 

കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. 


മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ സമാജം പ്രസിഡന്റ് സിന്ധു ബി. നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 

വിവിധ സമുദായ നേതാക്കളായ പി.ആര്‍. പ്രകാശ് പെരികിനാലില്‍, വി.ജി. ചന്ദ്രന്‍ തേരുന്താനം, വി.സി. അനില്‍ കുമാര്‍, രാജേഷ് കുന്നേല്‍, രാജു കുന്നേല്‍മേപ്പുറത്ത്, രേവതി സുകുമാരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് പിത്തളപൊതിയല്‍ സമര്‍പ്പണം നിര്‍വ്വഹിക്കും. ചിത്ര വിനോദ്, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, സുരേഷ് ലക്ഷ്മിനിവാസ്, ദിലീപ് ആരത്തുങ്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments