മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ
കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘ഉള്ളാട്ട് ഫിനാൻസ്’ എന്ന സ്ഥാപനത്തെ കബളിപ്പിച്ച് മുക്കുപണ്ടം സ്വർണ്ണമെന്നു വിശ്വസിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
വാകത്താനം ഉമ്പിടി, ഉള്ളാട്ട് വീട്ടിൽ കുഞ്ഞുമോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മാമ്മൂട്, ദൈവംപടി,പാറയിൽ വീട്ടിൽ സേവ്യർ ജോൺ (35), കൂത്രപ്പള്ളി പാലയ്ക്കൽ വീട്ടിൽ ജെയ്ൻ ജോസ് (38) എന്നിവരാണ് അറസ്റ്റിലായത്.
13-04-2026 ഉച്ചയ്ക്ക് 3.15ഓടെ പ്രതികൾ സ്ഥാപനത്തിലെ മുൻപരിചയം മുതലെടുത്ത് കുഞ്ഞുമോന്റെ ഭാര്യയേയും സ്റ്റാഫിനേയും വിശ്വസിപ്പിച്ച്, ഏകദേശം നാല് പവനോളം തൂക്കം വരുന്ന മുക്കുപണ്ടം മാല സ്വർണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വെച്ച് പരമാവധി തുക ലോൺ എടുക്കാൻ ശ്രമിച്ചു.
എന്നാൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെ പ്രതികളുടെ നീക്കം പരാജയപ്പെടുകയായിരുന്നു.
കേസിൽ എസ്.ഐ വിഷ്ണു വി.വി, എസ്.ഐ സന്തോഷ് കുമാർ ഡി, എ.എസ്.ഐ അജിത് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ ലോബോ, സനൂജ് എം.എസ്, സി.പി.ഒ സജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.





0 Comments