യു.ഡി.എഫ് തരംഗത്തിലും മാധ്യമപ്രവര്‍ത്തകനും സി.പി.എം നേതാവുമായ കെ.ജി ദിനകറിന് മിന്നും ജയം. കരിങ്കുന്നം പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിന്നാണ് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ജോജി തോമസിനെ പരാജയപ്പെടുത്തി ദിനകര്‍ വിജയക്കൊടി പാറിച്ചത്. 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പഞ്ചായത്തിലെ 11 വാര്‍ഡുകള്‍ യു.ഡി.എഫാണ് വിജയിച്ചത്.
എല്‍.ഡി.എഫ് വിജയിച്ച ഏക സീറ്റു കൂടിയാണിത്. 13-ാം വാര്‍ഡില്‍ ആം ആദ്മി പാര്‍ട്ടിയും 14-ാം വാര്‍ഡില്‍ ബി.ജെ.പിയും വിജയിച്ചു. 20 വര്‍ഷക്കാലം മാാധ്യമപ്രവര്‍ത്തകനായിരുന്ന കണ്ണോളില്‍ കെ.ജി ദിനകര്‍ ന്യൂസ് എഡിറ്ററായും വാര്‍ത്ത അവതാരകനായും കൈരളിയിലും ഏഷ്യാനെറ്റിലും സേവനം അനുഷ്ഠിച്ചിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ഇദ്ദേഹം തൊടുപുഴ ന്യൂമാന്‍ കോളജില്‍ രണ്ടുവട്ടം എസ്.എഫ്.ഐ പാനലില്‍ നിന്ന് ജനറല്‍ സെക്രട്ടറിയായിട്ടുണ്ട്.
കരിങ്കുന്നം കോസ്‌മോ പോളിറ്റന്‍ €ബ് സെക്രട്ടറിയായും സി.പി.എം ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃഷിയെ ഏറെ സ്‌നേഹിക്കുന്ന ദിനകറിനെ കരിങ്കുന്നത്തെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി കൃഷിവകുപ്പ് ആദരിച്ചിട്ടുമുണ്ട്. തൊടുപുഴ പെരുമ്പിള്ളില്‍ രഞ്ജിതയാണ് ഭാര്യ. മക്കള്‍: കീര്‍ത്തന, മേഘന.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇




0 Comments