ക്ഷേത്രകുളങ്ങളുടെ നവീകരണത്തിന് 1.60 കോടിരൂപ :
ജോസ് കെ.മാണി
പാലാ നിയോജകമണ്ഡലത്തിലെ വിവിധക്ഷേത്രകുളങ്ങളുടെ നവീകരണത്തിന് 1.60 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ഇറിഗേഷന്‍വകുപ്പില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് നെച്ചിപ്പുഴുര്‍ ചിറക്കരകാവ് ക്ഷേത്രകുളത്തിന്റെ നവീകരണ പ്രവര്‍ത്തനഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഭരണങ്ങാനം പഞ്ചായത്തിലെ വേഴങ്ങാനം മഹാദേവക്ഷേത്രം 11.5 ലക്ഷം, കരൂര്‍ പഞ്ചായത്തിലെ പോണാട്കാവ് ക്ഷേത്രം 28.10 ലക്ഷം, പാലാ മുനിസിപ്പാലിറ്റിയിലെ ആനകുളങ്ങര ദേവിക്ഷേത്രം 11 ലക്ഷം, എലിക്കുളം പഞ്ചായത്തിലെ ഐശ്വര്യഗന്ധര്‍വ്വ സ്വാമിക്ഷേത്രം 21.6 ലക്ഷം, കൊഴുവനാല്‍ പഞ്ചായത്തിലെ ചെറുവള്ളിക്കാവ് ക്ഷേത്രം 10 ലക്ഷം, കരൂര്‍ പഞ്ചായത്തിലെ ചിറക്കരകാവ് ക്ഷേത്രം 38.8 ലക്ഷം, രാമപുരം പഞ്ചായത്തിലെ കൊക്കരണികാവ് ക്ഷേത്രം 40.40 ലക്ഷം എന്നീ ക്ഷേത്രങ്ങള്‍ക്കായാണ് 1.60 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ചിറക്കരകാവ് ക്ഷേത്രകുളം നവീകരിക്കുന്നതിന് 39 ലക്ഷം രൂപയാണ് ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചത്. ഒരു മാസത്തിനകം നിര്‍മ്മാണജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജോസ് കെ.മാണി പറഞ്ഞു. ഉദ്ഘാടനത്തിനെത്തിയ ജോസ് കെ.മാണിയെ ദേവസ്വം ഭാരവാഹികള്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പെണ്ണമ്മ ജോസഫ് , ടി എന്‍ രാമചന്ദ്രകൈമള്‍, ദേവസ്വം സെക്രട്ടറി അജിത് കുമാര്‍, ദേവസ്വം രക്ഷാധികാരി കെ ജി മാധവകൈമള്‍, ദേവസ്വം മാനേജര്‍ വി കെ ജയകുമാര്‍, കുഞ്ഞുമോന്‍ മാടപ്പാട്ട്, രണ്‍ദീപ് മീനാഭവന്‍, എം ടി സജി മാപ്പലകയില്‍, വത്സമ്മ തങ്കച്ചന്‍, ബേബി ഉഴുത്തുവാല്‍, മോളി ടോമി, ബാബു പുതിയകുളം, ബേബി മുണ്ടത്താനം, ബിനു പുളിയുറുമ്പില്‍, ജോസ് ചടനക്കുഴി, ടോം വളവനാല്‍, സുഭാഷ് കളപ്പുരയ്ക്കല്‍, ഗോപാലകൃഷ്ണന്‍ പോര്‍ക്കുളത്തില്‍ എന്നിവര്‍ പങ്കെടുത്തു.



0 Comments