താൻ കൊണ്ടു വന്ന മദ്യം എടുത്തു കുടിച്ചതിന് സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എലിക്കുളം സ്വദേശിയായ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, 2,00,000/-രൂപ പിഴയും.
പ്രതി വാങ്ങിവച്ചിരുന്ന മദ്യം സഹോദരനായ ജോയി എടുത്ത് കുടിച്ചതിനുപകരമായി 1000രൂപ പണമായി ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം തന്റെ പണി ആയുധമായ കൈക്കോടലി കൊണ്ട്
വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എലിക്കുളം വില്ലേജ് ആളുറുമ്പ് കരയിൽ പടിഞ്ഞാറ്റമല ഭാഗത്ത് ചിറ്റക്കാട്ട് വീട്ടിൽ തോമസ് മകൻ മാത്യു തോമസ് (57വയസ്സ്) എന്നയാൾക്ക് ജീവപര്യന്തം കഠിനതടവും, 2 ലക്ഷം രൂപ പിഴയും ബഹുമാനപ്പെട്ട കോട്ടയം അഡീഷണൽ ഡിസ്ടിറ്റ് കോർട്ട് 1 ജഡ്ജ് K ലില്ലി
ശിക്ഷവിധിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302വകുപ്പുപ്രകാരമാണ് ശിക്ഷ വിധിച്ചത്. 2016 ആഗസ്റ്റ് 19-ാം തീയതിയാണ്
കേസിന് ആസ്പദമായ സംഭവം നടന്നത്. പൊൻകുന്നം പോലീസ് സ്റ്റേഷൻ SI ആയിരുന്ന അഭിലാഷ് K രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം SHO ആയിരുന്ന സുബ്രഹ്മണ്യൻ ടി ടി (SSB IP Kottayam) ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ Adv. മീരാ രാധാകൃഷ്ണൻ, Adv. അർജ്ജുൻ v s എന്നിവർ ഹാജരായി.



0 Comments