റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ജീവന്‍രക്ഷാ ചികിത്സ ഉറപ്പാക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്.
അപകടം നടന്നാലുടന്‍ സര്‍ക്കാര്‍ ആശുപത്രികളിലോ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലോ ആദ്യ 5 ദിവസത്തെ ചികിത്സ പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതിനായി 15 കോടി രൂപ വകയിരുത്തി. അതോടൊപ്പം കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ആരോഗ്യ-സാമൂഹിക ക്ഷേമം പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ്: കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെടാത്ത കുടുംബങ്ങള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. കുറഞ്ഞ തുക പ്രീമിയമായി അടച്ച് ഈ പദ്ധതിയില്‍ ചേരാം. ഇതിനായി 50 കോടി രൂപ അനുവദിച്ചു. കേരളത്തെ അതിദാരിദ്ര്യ വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. കുടുംബശ്രീ വിഹിതം 95 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. പരിസ്ഥിതിയും കൃഷിയും മനുഷ്യ-വന്യമൃഗ സംഘര്‍ഷം: കാട്ടുമൃഗങ്ങളുടെ ആക്രമണം തടയാനും പരിഹാരങ്ങള്‍ക്കുമായി 100 കോടി രൂപ വകയിരുത്തി. വനവല്‍ക്കരണത്തിന് 50 കോടി രൂപയും അനുവദിച്ചു. നാളികേര മേഖലയുടെ പുരോഗതിക്കായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. കുട്ടനാട് - ശബരിമല പാക്കേജുകള്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചു. ഇതിന്റെ ആദ്യഘട്ടത്തിനായി 50 കോടി രൂപ അനുവദിച്ചു. കുട്ടനാട് പാക്കേജിനായി വേറെ 75 കോടി രൂപയും വകയിരുത്തി ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപയും പമ്പയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി (ക്ലീന്‍ പമ്പ) 30 കോടി രൂപയും മാറ്റിവെച്ചു.




0 Comments