വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട് ബൈക്കിൽ ഇടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു




 വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന ബൈക്കിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു.  
 മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ കൈതക്കാട് മിൽപ്പാലത്തിന് സമീപമാണ് അപകടം. കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ (48) ആണ് മരിച്ചത്.  അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. 


അനിൽ ടോം കാർ വീട്ടിലേക്ക് കയറ്റവേ നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുളുകയായിരുന്നു. മലയോര ഹൈവേയിലൂടെ പോവുകയായിരുന്ന രാജഗോപാലിന്റെ ബൈക്കിൽ കാർ ഇടിച്ചു. രാജഗോപാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുളത്തൂപ്പുഴ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments