പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫസ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും.



പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം നാളെ ചൂണ്ടച്ചേരി സെന്റ് ജോസഫസ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും.

രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ
മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും.


രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 
“സമുദായ ശക്തീകരണം”എന്ന കേന്ദ്രവിഷയം ആസ്പദമാക്കി 18 ഉപ വിഷയങ്ങളിൽ 
ഗ്രൂപ്പ് ചർച്ച, പ്ലീനറി സെഷൻ, അന്തിമ അവലോകനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.


യോഗദിനത്തിലെ വിവിധ ക്രമീകരണങ്ങൾക്ക് രൂപത പ്രോട്ടോസിഞ്ചലൂസ് മോൺ. ഡോ ജോസഫ് തടത്തിൽ, ചാൻസലർ റവ ഡോ. ജോസ് കുറ്റിയാങ്കൽ, പ്രൊകുറേറ്റർ റവ. ഡോ. ജോസഫ് മുത്തനാട്ട്, ചെയർമാൻ ഡോ. വി പി ദേവസ്യ, കോളേജ് ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ എന്നിവർ നേതൃത്വം നൽകുന്നതായി പാസ്റ്ററൽ കൗൺസിൽ  സെക്രട്ടറി അഡ്വ സിജി ആന്റണി തെക്കേടത്ത് അറിയിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments