വ്യവസായ മേഖലയേയും, കേരളക്കരയേയും ഒരുപോലെ ഞെട്ടിച്ച വാർത്തയായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നു.
ഒട്ടനവധി സാമൂഹിക പ്രവർത്തനങ്ങളിൽ അടക്കം എന്നും മുന്നിൽ നിന്നിരുന്ന റോയിയെ അനുസ്മരിക്കുകയാണ് നടൻ മോഹൻലാൽ. സൗഹൃദത്തിനും അപ്പുറമായ ബന്ധമായിരുന്നു തങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്, മോഹൻലാൽ പറയുന്നു.
“എൻ്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. ഒരു സുഹൃത്തിനപ്പുറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും”, എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.



0 Comments