കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും ശക്തിപ്പെടുത്തുന്നതിനും തലമുറകൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും കുടുംബയോഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ജോസ് കെ മാണി എം.പി. കുന്നത്തുപുരയിടം കുടുംബയോഗത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ വിളക്കുമാടം സെന്റ് സേവ്യഴ്സ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബയോഗം പ്രസിഡണ്ട് ജോബി തോമസ് അധ്യക്ഷത വഹിച്ചു. മാണി.സി.കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.സഹകരണ രംഗത്ത് 30 വർഷമായി പ്രവർത്തിക്കുന്ന കെ.പി ജോസഫിന് മെമെന്റോ നൽകി ആദരിച്ചു.
മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ,ഫാ. ജോസഫ് കുന്നത്തുപുരയിടം, റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫാ. ജിൽസൺ കുന്നത്തുപുരയിടം, ബെന്നി ഈന്തനാക്കുന്നേൽ, റവ. സി. മേഴ്സി, ഷിജോ സെബാസ്റ്റ്യൻ, കെ.റ്റി ഫിലിപ്പ്, സാജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു





0 Comments