എൻ എസ് എസിനെയും സുകുമാരൻ നായരെയും തള്ളിപ്പറയാനില്ല: വെള്ളാപ്പള്ളി
എൻ എസ് എസുമായുള്ള ഐക്യം പൊളിഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
നായർ സമുദായം സഹോദര സമുദായമാണ്
തനിക്ക് ഒരു വിഷമവും പ്രതിഷേധവുമില്ല
നായർ സമുദായത്തിന്റെയും ഈഴവ സമുദായത്തിന്റെയുംവിശ്വാസവും ചോരയും എല്ലാം ഒന്ന്
സുകുമാരൻ നായരെയും എൻ എസ് എസ്സിനെയും തള്ളിപ്പറയില്ല
അദ്ദേഹം നിഷ്കളങ്കനാണ്
മറ്റുള്ളവർ തന്നെ വേട്ടയാടിയപ്പോൾ താങ്ങും തണലുമായി നിന്നത് സുകുമാരൻ നായരാണ്
സുകുമാരൻ നായരുടെ പിന്തുണ തനിക്ക് ഇരട്ടി തന്റേടം നൽകി
ആദ്യം തന്റെ നിലപാടിനൊപ്പം നിന്ന സുകുമാരൻ നായർ എൻ എസ് എസ് ബോർഡ് യോഗത്തിനുശേഷം തിരുത്താൻ വിധേയനാവുകയായിരുന്നു.
നായർ ഈഴവ ഐക്യം ഉണ്ടാകാൻ പോകുന്നത് ചില രാഷ്ട്രീയ നേതാക്കൾക്ക് ഉൾക്കിടിലമുണ്ടാക്കി
ഐക്യം തകർന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട
ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ല
ഐക്യത്തിന് ശ്രമിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് അല്ല
നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്
ഐക്യ നീക്കം ഇല്ലാതായതിന്റെ പേരിൽ നായന്മാരെ ചീത്ത വിളിക്കുമെന്ന് വിചാരിച്ചവർക്ക് തെറ്റുപറ്റി
ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും, അതിനുവേണ്ടി ശ്രമിക്കും,ക്ഷമയോടെ കാത്തിരിക്കും
ലോകാവസാനം വരെ വിഭാഗീയതയുമായി പോകാനാകില്ല
രാഷ്ട്രത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ കാലഘട്ടത്തിനനുസരിച്ചുള്ള ചിന്തയും പ്രവർത്തിയും ഉണ്ടാകണം
തനിക്ക് മുസ്ലിം വിരോധമില്ല
മുസ്ലിം ലീഗ് കാണിച്ച വിഭാഗീയത ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്
അതിന്റെ പേരിൽ തന്നെ കത്തിക്കാൻ നോക്കുകയാണ്
തന്നെയും ഈഴവ സമുദായത്തെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്
താൻ പറഞ്ഞത് സത്യമോ അസത്യമോ എന്ന് തെളിയിക്കാൻ സംവാദത്തിന് തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശൻ




0 Comments