'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി ഫെബ്രുവരി 2 ന് അൽഫോൻസാ കോളജിൽ



'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി ഫെബ്രുവരി 2 ന് അൽഫോൻസാ കോളജിൽ

 ഇന്ത്യൻ ഫോറിൻ സർവ്വീസിനെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 2 ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനും അൽഫോൻസാ കോളജ് വിമൺ സെല്ലും ചേർന്ന്  അൽഫോൻസാ കോളജിൽ 'മീറ്റ് ദ ഡിപ്ലോമാറ്റ്' പരിപാടി സംഘടിപ്പിക്കുന്നു. 


ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ രാവിലെ 11 ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കും. 

പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം,  മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, വിമൺ സെൽ കോ ഓർഡിനേറ്റർ സ്മിത ക്ലാരി ജോസഫ്, എയ്ലീൻ മരിയ ഷിബു, അലോന സോജൻ, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിക്കും.


തുടർന്ന് ഭാരതത്തിൻ്റെ വിദേശനയങ്ങളെക്കുറിച്ചും നയതന്ത്രലോകത്തെ വെല്ലുവിളികളെക്കുറിച്ചും ഇന്ത്യൻ ഫോറിൻ സർവ്വീസിനെക്കുറിച്ചും റോഷ്ണി തോംസൺ സംവദിക്കും. ഫോറിൻ സർവ്വീസിനെക്കുറിച്ച് അറിയാൻ താത്പര്യമുള്ള മറ്റു വിദ്യാർത്ഥികൾക്കും മറ്റും ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ട്. താത്പര്യമുള്ളവർ ഫെബ്രുവരി 1 മുമ്പ് 9447702117 എന്ന  വാട്ട്സ്ആപ്പ്  നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments