കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 24ന് കൊടിയേറുമെന്ന് ദേവസ്വം ഭാരവാഹികളായ എന്‍.പി. ശ്യാംകുമാര്‍, ശ്രീജിത്ത് കെ. നമ്പൂതിരി എന്നിവര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.......
24ന് രാവിലെ 9ന് കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണം, വൈകിട്ട് 5.30ന് പഞ്ചാരിമേളം അരങ്ങേറ്റം, 6ന് സംഗീതസദസ്സ്, 6.30ന് തിരുവരങ്ങിന്റെ ഉദ്ഘാടനം, 7ന് റ്റി.എസ്. രാധാകൃഷ്ണജി നയിക്കുന്ന ഭക്തിഗാന തരംഗിണി, 8 മുതല്‍ ബിലഹരി എസ്. മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം. 9ന് തന്ത്രി കിടങ്ങശ്ശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി നാരായണന്‍ വിഷ്ണുദാസിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. 9.15ന് തിരുവാതിരകളി, 9.45ന് സംഗീതസദസ്സ്.
25ന് രാവിലെ 7ന് സംഗീത ആരാധന, 11 ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4ന് ചാക്യാര്‍കൂത്ത്, 5ന് വഞ്ചിപ്പാട്ട്, 6 മുതല്‍ നൃത്തനൃത്യങ്ങള്‍, 6.30ന് തായമ്പക അരങ്ങേറ്റം, 7ന് ഭരതനാട്യം അരങ്ങേറ്റം, 9ന് കൊടിക്കീഴില്‍ വിളക്ക്, 9.30ന് ഭരതനാട്യം
26ന് രാവിലെ 11 ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4.30ന് ചാക്യാര്‍കൂത്ത്, 5.30ന് തിരുവാതിര, 6 ന് വഞ്ചിപ്പാട്ട്, 6.30ന് നൃത്തസമന്വയം, 7.30ന് സോപാന സംഗീതം, 8.30ന് ഭരതനാട്യം, 9ന് വിളക്ക്, 9.30ന് സംഗീതസദസ്സ്.
വീഡിയോ 👇👇👇
27ന് രാവിലെ 11 ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 4.30ന് ചാക്യാര്‍കൂത്ത്, 6.00ന് ശാസ്ത്രീയസംഗീതം, 7ന് തിരുവാതിരകളി, 8ന് മോഹിനിയാട്ടം, 8.15ന് ആനന്ദനടനം, 9ന് വിളക്ക്, 9.30ന് ഭക്തിഗാനസുധ, 10.30ന് കഥകളി
28ന് രാവിലെ 7 മുതല്‍ സുബ്രഹ്മണ്യ സൂക്തജപം, 11.30 ന് ഉത്സവബലി, ഓട്ടന്‍തുള്ളല്‍, 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 3 ന് പകല്‍ കഥകളി, 4.30ന് ചാക്യാര്‍കൂത്ത്, തിരുവാതിരകളി, 6ന് ഭരതനാട്യം, 7 മുതല്‍ ഹൃദയജപലഹരി, 9ന് വിളക്ക്, 9.30ന് നാടന്‍പാട്ട് കൈകൊട്ടിക്കളി, 10.30 മുതല്‍ കഥകളി.
മാര്‍ച്ച് 1 ന് രാവിലെ 7ന് ഭക്തിഗാനസുധ, കട്ടച്ചിറയിലെ കാണിക്കമണ്ഡപത്തില്‍ നിന്ന് കാവടി ഘോഷയാത്ര, 9ന് ഭജന, 10ന് ശ്രീബലി, 11.30 ന് തിരുവാതിരകളി, 12.30ന് ഉത്സവബലി ദര്‍ശനം, കാവടിയഭിഷേകം, 1.30ന് ഓട്ടന്‍തുള്ളല്‍, 4.30ന് ചാക്യാര്‍കൂത്ത്, തിരുവാതിരകളി, 5ന് പുല്ലാങ്കുഴല്‍ കച്ചേരി, കാഴ്ചശ്രീബലി, കിഴക്കേനട പാണ്ടിമേളം, തിരുമുമ്പില്‍ വേല, സേവ, മയൂരനൃത്തം, 6.30ന് കഥകളി, 8.30ന് കേളി, തിരുമുമ്പില്‍ വേല, സേവ.
മാര്‍ച്ച് 2ന് രാവിലെ 7ന് ശിവാനന്ദലഹരി, 11.30 മുതല്‍ ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം, 12ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4.30ന് ചാക്യാര്‍കൂത്ത്, 5ന് തിരുവാതിര, 5.30ന് ഭജന്‍സ്, കാഴ്ചശ്രീബലി, തിരുമുമ്പില്‍ വേല, സേവ, 6.30ന് വടക്കുംദേശ താലപ്പൊലി, 7.30ന് ഭജനാമൃതം, 8.45 ന് കൈകൊട്ടിക്കളി, 9.30ന് കര്‍ണ്ണാട്ടിക് ഫ്യൂഷന്‍, 12ന് വിളക്ക്.
മാര്‍ച്ച് 3ന് രാവിലെ 7ന് ഭാഗവത പാരായണം, 10ന് പഞ്ചാരിമേളം, 11ന് ഉത്സവബലി, 1.30ന് ഉത്സവബലി ദര്‍ശനം, 2ന് ഓട്ടന്‍തുള്ളല്‍, 4.30ന് തിരുവാതിര, 5.30ന് ഭക്തിഗാനാമൃതം, 7മുതല്‍ ഗാനതരംഗിണി, 7.30ന് ദീപാരാധന, 9ന് കാഴ്ചശ്രീബലി, 9.30ന് മയൂരനൃത്തം, 10.30ന് വലിയവിളക്ക്, വലിയകാണിക്ക
മാര്‍ച്ച് 4ന് രാവിലെ 9ന് പഞ്ചാരിമേളം, 12ന് ഉത്സവബലി, 1.30ന് ഉത്സവബലി ദര്‍ശനം, ഓട്ടന്‍തുള്ളല്‍, 4ന് ചാക്യാര്‍കൂത്ത്, 4.30ന് തിരുവാതിരകളി, 5.30ന് സാന്ദ്രലയം, കാഴ്ചശ്രീബലി, 6ന് വീരനടനം, 7ന് തിരുവാതിര, 8ന് സംഗീതസദസ്സ്, കിടങ്ങൂര്‍ പഞ്ചാരി, 8.30ന് കുടമാറ്റം, 10ന് പുല്ലാങ്കുഴല്‍ സന്ധ്യ, 12ന് പള്ളിവേട്ട എഴുന്നള്ളത്ത്.
മാര്‍ച്ച് 5ന് രാവിലെ 10ന് ആറാട്ടുമേളം, 12 ന് ആദ്ധ്യാത്മിക പ്രഭാഷണം, 12.30ന് ഭക്തിഗാനസുധ, മഹാപ്രസാദമൂട്ട്, 3.30ന് തിരുവാതിരകളി, ഭഗവാന്റെ തിരു ആറാട്ട്, 6.30ന് സംഗീതസദസ്സ്, 9ന് തൃക്കിടങ്ങൂരപ്പന്‍ സഹായനിധി വിതരണവും പുരസ്‌കാര ദാനവും മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കും. 9.30ന് നാദോത്സവം, 8.30ന് ചെമ്പിളാവ് ജംഗ്ഷനില്‍ ആറാട്ട് സ്വീകരണവും സമൂഹപ്പറയും ഭക്തിഗാനമേളയും. 11.30ന് ഉത്തമേശ്വരം ക്ഷേത്രസന്നിധിയില്‍ ആറാട്ട്, തുടര്‍ന്ന് സമൂഹപ്പറ, 12.30ന് ക്ഷേത്രത്തില്‍ ആറാട്ട്, എതിരേല്പ്, അകത്തെഴുന്നള്ളത്ത്, പറവയ്പ്പ്, കൊടിയിറക്ക്.





0 Comments