നവതിയുടെ നിറവിൽ പാലാ സെൻ്റ് മേരീസ് എൽ.പി. സ്കൂൾ...... ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......
കേരളത്തിലെ മികച്ച എൽ.പി. സ്കൂളിനുള്ള കെ.സി.ബി.സി. പുരസ്കാരം കരസ്ഥമാക്കിയ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ നവതിയുടെ നിറവിലാണ്. 1936ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ത്യ ക്കകത്തും പുറത്തും ഉന്നത സ്ഥാനീയരാണ്. രാഷ്ട്രീയ ,വിദ്യാഭ്യാസ, സിവിൽ സർവ്വീസ്, കലാ, കായിക രംഗങ്ങളിൽ മികവു തെളിയിച്ചവരാണ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ.2025 ഫെബ്രുവരിയിൽ ആരംഭിച്ച ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷം 2026 മാർച്ച് 18 ബുധനാഴ്ച സമാപിക്കും.
മാർച്ച് 1 ഞായറാഴ്ച പൂർവ്വ അധ്യാപക - പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ എം.എൽ.എ യുമായ മാണി സി.കാപ്പൻ അധ്യക്ഷത വഹിക്കുന്ന യോഗം ബഹു .രാജ്യസഭാ എം.പി .ജോസ് കെ.മാണി ഉദ്ഘാടനം ചെയ്യും.പ്രശസ്ത സിനിമാ താരവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ മിയാ ജോർജ് വിശിഷ്ടാതിഥി ആയിരിക്കും.
മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി .ദിയാ ബിനു പുളിക്കക്കണ്ടം മുഖ്യ പ്രഭാഷണം നടത്തും. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സി. ആൻസിൻ ആട്ടപ്പാട്ട്, എ.കെ.സി.സി. ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ, മുനിസിപ്പൽ കൗൺസിലർമാരായ ബിജി ജോജോ, ജോർജുകുട്ടി ചെറുവള്ളിൽ, ബിജു പാലൂപ്പടവിൽ, ജോസിൻ ബിനോ ,പി.റ്റി.എ പ്രസിഡൻറ് ജോഷിബ ജയിംസ് എന്നിവർ ആശംസകൾ അർപ്പിക്കും. അധ്യാപക പ്രതിനിധി ലിജോ ആനിത്തോട്ടം കൃതഞ്ജത അർപ്പിക്കും
നവതിയുടെ സമാപനം 2026 മാർച്ച് 18 ബുധനാഴ്ച രാവിലെ 10.30 ന് നടക്കും.പാലാ രൂപതാധ്യക്ഷൻ .മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവ്വഹിക്കും.
വീഡിയോ ഇവിടെ കാണാം 👇👇👇
എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും സ്കൂൾ മാനേജരുമായ സി.ലിസ്ബിൻ പുത്തൻപുര അധ്യക്ഷത വഹിക്കും.കോട്ടയത്തിൻ്റെ എം.പി ഫ്രാൻസിസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും. മാണി.സി.കാപ്പൻ എം.എൽ.എ. നവതി സന്ദേശം നൽകും. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ ആമുഖ പ്രഭാഷണം നടത്തും.വാർഡ് കൗൺസിലർ .ബിജി ജോ ജോ, പാലാ എ .ഇ .ഒ സജി.കെ.ബി, പാലാ ബി.പി.സി. .കെ.രാജ്കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും.പാലാഎ .ഇ .ഒ ശ്രീ.സജി കെ.ബി സ്കോളർഷിപ്പ് വിതരണം നിർവ്വഹിക്കും. വിദ്യാർത്ഥി പ്രതിനിധികളായ അഗസ്റ്റസ് ലിജോ ആനിത്തോട്ടം, റയാൻ സുനിൽ, ഹെൽന പ്രിൻസ്, അക്ഷര രഞ് ജിത്ത് എന്നിവർ കൃതഞ്ജത അർപ്പിക്കും
മാർച്ച് 18 ന് രാവിലെ 9 മണി മുതൽ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും
പത്രസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി ,അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, പി റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ്, സൗമ്യ ജയിംസ്, മഞ്ജുഷ ടോണി എന്നിവർ പങ്കെടുത്തു.
.jpeg)



0 Comments