ഏറ്റുമാനൂര്‍ നഗരത്തിലെ ചിറകുളത്തില്‍ ചൂണ്ടയിടാന്‍ എത്തിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. ....ചൂണ്ടയില്‍ കുടുങ്ങിയ മത്സ്യത്തെ കുളത്തില്‍ ഇറങ്ങി പിടിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. .


 

ഏറ്റുമാനൂർ   നഗരത്തിലെ ചിറകുളത്തിൽ ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഏറ്റുമാനൂർ സ്വദേശി അഷറഫാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് ആയിരുന്നു സംഭവം.ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ തൊഴിലാളിയാണ് അഷറഫ്. ചൂണ്ടയിൽ കുടുങ്ങിയ മത്സ്യത്തെ കുളത്തിൽ ഇറങ്ങി പിടിക്കുന്നതിനിടെ അഷറഫ് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments