മലയാളി യുവനടി അഞ്ജു കൃഷ്‌ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്‌തുക്കളുമായി പിടിയിൽ.


മലയാളി യുവനടി അഞ്ജു കൃഷ്‌ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്‌തുക്കളുമായി പിടിയിൽ.

തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ 'ആരോ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്‌ണ. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിൻ്റെ പിടിയിലായത്.


പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നവരാണ് ഈ സംഘമെന്ന് പോലീസ് പറഞ്ഞു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments