കൊല്ലം – തേനി ദേശീയ പാതയിൽ പൊൻകുന്നം ടൗണിൽ ബസ് സ്റ്റാൻഡിന് മുൻപിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് തേനി സ്വദേശി മുരുകദാസ് ശങ്കരപാണ്ഡ്യൻ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊൻകുന്നത്ത് തുണി വ്യാപാരം നടത്തുന്നയാളാണ് ശങ്കരപാണ്ഡ്യൻ.




0 Comments