വലിയങ്ങാടി അപകടം; രണ്ട് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും



 കോഴിക്കോട്  വലിയങ്ങാടിയിലെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോഴിക്കോട് കോര്‍പ്പറേഷൻ. 

 കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി പറഞ്ഞു. കാലപ്പഴക്കമുണ്ടെന്ന് നേരത്തെ കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. രണ്ടു കെട്ടിടം അപകടാവസ്‌ഥയിൽ എന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കും. 



 കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് പരിശോധന നടത്തുമെന്നും കോര്‍പ്പറേഷൻ സെക്രട്ടറി പറഞ്ഞു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗൺസിൽ യോഗം ചേരുന്നുണ്ട്. ഇതിനിടെ, വലിയങ്ങാടി അപകടത്തിലെ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് സമർപ്പിക്കും. കോർപ്പറേഷൻ കൗൺസിലിനും റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments