കൊഴുവനാലിൽ വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികനെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരിസരവാസികൾ സംശയം പ്രകടിപ്പിച്ചതിനാൽ പാലാ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി...... ബന്ധുക്കളുടെ മൊഴിയെടുക്കും.... കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് വൈകിട്ടാണ് പോസ്റ്റുമോർട്ടം നടത്തുന്നത് .....
കൊഴുവനാല്‍ ഉറുമ്പിക്കുന്നേല്‍ സുകുമാരന്‍ (76) ആണ് മരിച്ചത്.
സുകുമാരന്‍, ഭാര്യ രമണി, മകന്‍ സുരാജ്, സുരാജിന്റെ രണ്ട് മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മകള്‍ അശ്വതിയും ഭര്‍ത്താവ് അഖിലും കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടില്‍ എത്തിയിരുന്നതായി പരിസരവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വീട്ടില്‍ നിന്ന് ബഹളം കേട്ടതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് സുകുമാരനെ വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയതായാണ് വിവരം. ബന്ധുക്കളായ യുവാക്കളെത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജനറല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സുകുമാരന്റെ ബന്ധുക്കളിൽ നിന്ന് പോലീസ് മൊഴിയെടുക്കുന്നുണ്ട് .
മരണത്തിന് കാരണം വീണ് പരിക്കേറ്റതാണോ, ഹൃദയാഘാതമാണോ പരിക്കേറ്റതാണോ തുടങ്ങിയ കാര്യങ്ങൾ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പാലാ പോലീസ് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ബന്ധുക്കളില്‍ നിന്നും ് മൊഴിയെടുത്ത് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
70 12 23 03 34




0 Comments