പയപ്പാറിലെ ഒട്ടുപാൽ മോഷണം .....മൂന്നുപേർ പൊലീസ് പിടിയിൽ..... പിടിയിലായ ഈരാറ്റുപേട്ട, പൂഞ്ഞാർ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു.....



പയപ്പാറിലെ ഒട്ടുപാൽ മോഷണം .....മൂന്നുപേർ പൊലീസ് പിടിയിൽ..... പിടിയിലായ ഈരാറ്റുപേട്ട, പൂഞ്ഞാർ സ്വദേശികളെ വിശദമായി ചോദ്യം ചെയ്യുന്നു..... 

പാലാ  പയപ്പാറിൽ റബർതോട്ടത്തിൽ നിന്ന് രണ്ടുതവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയ സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായതായി സൂചന. 
ഇതിൽ രണ്ടുപേർ ഈരാറ്റുപേട്ട സ്വദേശികളും ഒരാൾ പൂഞ്ഞാർ സ്വദേശിയുമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മുമ്പും ചില മോഷണക്കേസ്സുകളിൽ ഇവർ ഉൾപ്പെട്ടിരുന്നതായും സൂചനയുണ്ട്.


മോഷണം നടന്ന ദിവസം ഓട്ടോയിൽ എത്തിയ സംഘം റബർതോട്ടത്തിലേക്ക് കടക്കുന്നതിന്റെയും ഒട്ടുപാൽ കടത്തിക്കൊണ്ടുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ അന്വേഷണത്തിന് നിർണായക വഴിത്തിരിവായിരുന്നു. ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനവും പ്രതികളുടെ സഞ്ചാരപാതയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.


മുമ്പ് സമാന മോഷണക്കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും നാട്ടുകാർ നൽകിയ തിരിച്ചറിയൽ സൂചനകളും പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിലായവരിലേക്ക് അന്വേഷണം എത്തിയത്. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരുടെ പങ്കാളിത്തമുണ്ടോയെന്നും മോഷണം പോയ ഒട്ടുപാൽ എവിടേക്ക് കടത്തിയെന്നുമുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.


കേസിൽ ഔദ്യോഗിക അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഉണ്ടാകുമെന്നാണ് സൂചന. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു. പയപ്പാർ സ്വദേശികളായ ചിലരുടെ സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പ്രത്യേകം  അന്വേഷിക്കുന്നുണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments