പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷമായ തിരുവാതിരകളി വഴിപാടിനും മത്സരത്തിനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ദേവസ്വം ഭാരവാഹികള്‍ പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ഒക്‌ടോബര്‍ 15-ന് മുമ്പായി 9388797496, 9745260444 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് വഴിപാടില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകള്‍ സമര്‍പ്പിക്കുന്ന ഈ വഴിപാടില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ടീമുകള്‍ എത്തിച്ചേരാറുണ്ട്. ജാതി-മത ഭേദമന്യേ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും വഴിപാടില്‍ പങ്കെടുക്കാം.
വീഡിയോ ഇവിടെ കാണാം 👇👇👇
മണ്ഡലസമാപന ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 27-ന് രാവിലെ 10.30 മുതലാണ് തിരുവാതിരകളി വഴിപാട് നടത്തുക. എട്ട് മുതല്‍ പത്ത് വരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങള്‍ ദേവസ്വം ഒരുക്കും.
ഉമാമഹേശ്വരന്‍മാരുടെ ഇഷ്ടവഴിപാടായ തിരുവാതിരകളിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 12,222 രൂപ, 6,666 രൂപ, 4,444 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും.
ഉത്സവത്തോടനുബന്ധിച്ച് ദേശതാലപ്പൊലി, തിടമ്പേറ്റ് പാട്ടുമാമാങ്കം, നൃത്തസന്ധ്യ, കൈകൊട്ടിക്കളി, താലപ്രസാദ ഉണ്ണിയപ്പ വിതരണം, താലസദ്യ, ത്രയംബകം ഭജന്‍സിന്റെ രാഗധാര തുടങ്ങിയ പരിപാടികളും നടക്കും.
പത്രസമ്മേളനത്തില്‍ ദേവസ്വം ഭാരവാഹികളായ ടി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍ വരകപ്പളളില്‍, ആര്‍. സുനില്‍കുമാര്‍ തുമ്പയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
70 12 23 03 34




0 Comments