2026 – 27 അധ്യയന വർഷത്തിലെ എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണനെയും കോട്ടയത്ത് ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഡോ വൈശാഖ് സദാശിവൻ ആലപ്പുഴ സനാതന ധർമ കോളേജിലെ കെമിസ്ട്രി വിഭാഗം അധ്യാപകനാണ്.
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യദു കൃഷ്ണൻ കോഴിക്കോട് ഗവ. ലോ കോളേജിലെ വിദ്യാർഥിയാണ്. എബിവിപി 41-മത് സംസ്ഥാന സമ്മേളനം കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ ആണ് നടക്കുന്നത്.



0 Comments