ഡോ . "കൽപ്പന " ഗോപിനാഥൻ നായർ നിര്യാതനായി.... ദീർഘകാലം കോട്ടയം പാലായിലും പിന്നീട് ആലപ്പുഴയിലും ആയിരക്കണക്കിന് രോഗികൾക്ക് സൗഖ്യം പകർന്ന ജനകീയ ഡോക്ടർ.... ഡോ. ഗോപിനാഥൻ നായരെ അനുസ്മരിച്ചു കൊണ്ട് പാലാ മുനിസിപ്പൽ കൗൺസിലറും ഡോക്ടറുടെ പക്കൽ നിന്ന് പല തവണ ചികിത്സ തേടിയിട്ടുള്ള ആളുമായ ബിജു പുളിക്കക്കണ്ടത്തിൻ്റെ കുറിപ്പ് ഈ വാർത്തയോടൊപ്പം


ഡോ . "കൽപ്പന "  ഗോപിനാഥൻ നായർ നിര്യാതനായി.... ദീർഘകാലം കോട്ടയം പാലായിലും പിന്നീട് ആലപ്പുഴയിലും ആയിരക്കണക്കിന് രോഗികൾക്ക് സൗഖ്യം പകർന്ന ജനകീയ ഡോക്ടർ.... ഡോ. ഗോപിനാഥൻ നായരെ അനുസ്മരിച്ചു കൊണ്ട് പാലാ മുനിസിപ്പൽ കൗൺസിലറും ഡോക്ടറുടെ പക്കൽ  നിന്ന് പല തവണ ചികിത്സ തേടിയിട്ടുള്ള ആളുമായ ബിജു  പുളിക്കക്കണ്ടത്തിൻ്റെ കുറിപ്പ് ഈ വാർത്തയോടൊപ്പം

പാലായുടെ പഴയ കാലത്തെ ജനകീയ ഡോക്ടർ ആയിരുന്ന ഡോ. ഗോപിനാഥൻ നായർ അന്തരിച്ചു.
മലയാളത്തിൻ്റെ വിശ്രുത സാഹിത്യകാരൻ , ശ്രീ തകഴി ശിവശങ്കരപ്പിള്ളയുടെ മകൾ ജാനമ്മ യാണ് ഗോപിച്ചേട്ടൻ്റെ ഭാര്യ.

ഒരു പ്രഗത്ഭനായ MBBS ഡോക്ടറെ നാട്ടിലെ ജനങ്ങളും അദ്ദേഹത്തിൻ്റെയടുത്ത് ചികിത്സ തേടിയെത്തുന്നവരിൽ ഭൂരിഭാഗം ആളുകളും 'ചേട്ടൻ ' എന്ന് വിളിച്ചിരുന്നത് അക്കാലത്തും ഇന്നും അപൂർവ്വതയാണ്. അത്രയ്ക്കായിരുന്നു അദ്ദേഹത്തിൻ്റെ ജനകീയത. 
പാലാ മുരിക്കുംപുഴയിൽ , ദേവീക്ഷേത്രത്തിനു മുന്നിലുള്ള റോഡിനു ഇരുവശങ്ങളിലുമായുള്ള രണ്ടു ഭവനങ്ങളിൽ ഒന്ന് അദ്ദേഹത്തിൻ്റെ താമസ ഗൃഹവും മറ്റത്  'കൽപ്പന ' എന്നു പേരായ ഡിസ്പെൻസറിയും ( ക്ലിനിക് ) ആയിരുന്നു. 
പ്രതിഫലത്തിൻ്റെ കാര്യത്തിൽ യാതൊരു കാർക്കശ്യവുമില്ലാതെ വളരെ സൗഹൃദത്തോടെയുള്ള ചികിത്സയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര.

ചെറുപ്പത്തിൽ ഞാനും സഹോദരൻ ബിനുവും അടക്കമുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളെല്ലാവരും അദ്ദേഹത്തിൻ്റെയടുത്തായിരുന്നു ചികിത്സക്കായെത്തിയിരുന്നത്.
മുരിക്കുംപുഴയിലെ കൂനാനിയിൽ , താഴത്ത്പാണാട്ട് കുടുംബങ്ങൾ അദ്ദേഹത്തിൻ്റെ ബന്ധുക്കളാണ്.

പിന്നീട് പാലായിൽ നിന്നും തൻ്റെ തറവാട്ട് വീടുള്ള ആലപ്പുഴയിലേക്ക് ചികിത്സ മാറ്റുകയായിരുന്നു. പാലായിലെ വീടുകൾ വിൽക്കുകയും ചെയ്തു.
ഒരു വീട് സുരേഷ് നമ്പൂതിരി , കുന്നൂർ മന വാങ്ങി. മറ്റേത് വാങ്ങിയത്  കുളത്തിനാൽ വീട്ടുകാരും.
 ആലപ്പുഴ , മുല്ലയ്ക്കലുള്ള "കാവേരി "  വീട്ടിലായിരുന്നു അദ്ദേഹത്തിൻ്റെ പിന്നീടുള്ള ജീവിതം.
ഭാര്യ - ജാനമ്മ
മക്കൾ - ഐമ , രാജ് നായർ
സംസ്കാരം 07 - 02 - 2026 , ശനിയാഴ്ച 3 PM ന് ആലപ്പുഴ ചാത്തനാട് ശ്മശാനത്തിൽ നടക്കും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments