പാലാ -തൊടുപുഴ റൂട്ടിൽ പിഴക് പെട്രോൾ പമ്പിനു സമീപം ബംഗ്ലാം കുന്ന് റോഡരികിൽ ഉണ്ടായിരുന്ന പെട്ടിക്കട ഇന്ന് രാവിലെ 9 മണിയോടെ കത്തി നശിച്ചു...
പുളിക്കാവിൽ കുഞ്ഞുമോളുടെ പെട്ടിക്കടയാണ് കത്തിനശിച്ചത്. പതിനയ്യായിരം രൂപയുടെ നോട്ടുകൾ ഉൾപ്പെടെ കടയിലെ സാധനങ്ങൾ മുഴുവൻ കത്തിപ്പോയി.
പാലാ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. കടയിൽ കത്തിച്ചു വെച്ച മെഴുകുതിരിയിൽ നിന്ന് തീ പടർന്നതാണ് എന്നാണ് പ്രാഥമിക സൂചന




0 Comments