മാണി സി. കാപ്പൻ എം. എൽ. എ യുടെ വാദങ്ങൾക്കെതിരെ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യുവിൻ്റെ പത്രസമ്മേളനം......കടപുഴ പാലത്തിന് 4.5 കോടി അനുവദിച്ചു എന്ന് പറഞ്ഞ് കാപ്പൻ വർഷങ്ങളോളം
ജനങ്ങളെ കബളിപ്പിച്ചുവെന്ന് പ്രൊഫ ലോപ്പസ് ....
മൂന്നിലവ് പഞ്ചായത്തിൽ പ്രളയത്തിൽ തകർന്ന മേച്ചാൽ - കടപുഴ റോഡിൽ മീനച്ചിലാറിന് കുറുകെയുള്ള കടപുഴ പാലം പുനർ നിർമ്മിക്കാൻ സ്ഥലം എംഎൽഎ ആയ മാണി സി കാപ്പൻ 4.5 കോടി അനുവദിച്ചു എന്നു പറഞ്ഞ് സ്വീകരണവും ഏറ്റുവാങ്ങിയ ശേഷം ഫണ്ട് ലഭ്യമാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് എൽ.ഡി.എഫ്.ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
സ്വീകരണം ഒരുക്കിയവർ പോലും ഇളിഭ്യരായി .
കഴിഞ്ഞ വർഷം നിർമ്മാണം ആരംഭിച്ചു എന്നു പറഞ്ഞ് പ്രചാരണം നടത്തി.ഏതാനും നാൾ മുൻപ് കേന്ദ്രത്തിന് കൈമാറി എന്നായി.പിന്നീട് കേന്ദ്ര സംഘം എത്തി നടപടി സ്വീകരിച്ചു എന്നായി.ഇതിൽ വിശ്വസിച്ച നാട്ടുകാർ വഞ്ചിക്കപ്പെടുകയും തുടർച്ചയായി വാചകമടിയിലൂടെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു മാണി.സി. കാപ്പൻ.
ഇത് നാട്ടുകാർ തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് അധികൃതരും വിവിധ കക്ഷി നേതാക്കളുംജോസ് കെ മാണി വഴി ഇടപെട്ട് ധനകാര്യ വകുപ്പിൽ നിന്നും തുക വകയിരുത്തി കൊണ്ടുള്ള അനുമതിയും ഉടനടി വിനിയോഗിക്കാൻ ഫണ്ടും അനുവദിച്ച് ഇപ്പോൾ ഉത്തരവായിരിക്കുന്നത്.
സംസ്ഥാന ബജറ്റിലേയ്ക്ക് മുൻഗണനാക്രമത്തിൽ 20 പദ്ധതികൾ ഒരു എം.എൽ.എയ്ക്ക് ശുപാർശ ചെയ്യാമെന്നിരിക്കവെ കഴിഞ്ഞ മൂന്ന് ബജറ്റിലും ഇരുപതാമതായി പോലും കടപുഴ പാലം എം.എൽ.എ ഉൾപ്പെടുത്തിയിരുന്നില്ല.
എം.എൽ.എ ഫണ്ടായി 30 കോടി ലഭിച്ചിട്ടും ഒരു രൂപ പോലും മൂന്നിലവ് പഞ്ചായത്തിൽ നൽകുവാൻ നാളിതുവരെ എം.എൽ.എ നൽകിയിട്ടുമില്ല.
വീഡിയോ ഇവിടെ കാണാം 👇👇👇
മാദ്ധ്യമങ്ങളിലൂടെ പറഞ്ഞാൽ ഒരു പദ്ധതിയും ആരും കൊണ്ടു തരില്ല എന്ന് ഇനിയെങ്കിലും കാപ്പൻ മനസ്സിലാക്കണം.
ഏതായാലും കടപുഴയിലെ കള്ളത്തരത്തിൽ കടപുഴകിയ കാപ്പനിത് ഒരു പിഴയായി പരിണമിച്ചിരിക്കുകയാണ്. കൂടുതൽ വിശദീകരണത്തിന് മുതിരാതെ നാട്ടുകാരെ ഇനിയും ബുദ്ധിമുട്ടിക്കാതെ ഇരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്.
28 - 2 - 26 ലെ പുതിയപാലം പണിയാനുള്ള ഉത്തരവ് വളരെ കൃത്യവും, ഫണ്ടിന്റെ ഉറവിടം. കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
കോടികളുടെ എം.എൽ.എ ഫണ്ട് ഉണ്ടായിട്ടും കഴിഞ്ഞ 5 വർഷമായി ആയിരങ്ങൾ ചികിത്സ തേടുന്ന പാലാ ജനറൽ ആശുപത്രിക്ക് ഒരു ചില്ലിക്കാശ് പോലും കൊടുക്കുവാൻ എം.എൽ.എ അഞ്ചു വർഷമായി തയ്യാറായിട്ടില്ല.
കോട്ടയം മെഡിക്കൽ കോളജിലെ ക്യാൻസർ ചികിത്സാ വിഭാഗം മേധാവിയുടെ മേൽനോട്ടത്തിൽ സർക്കാർ ഏജൻസി നേരിട്ട് നിർമ്മിക്കുന്ന ഓങ്കോളജി ബ്ലോക്കിൻ്റെ പ്ലാനിൽ കുഴപ്പ മുണ്ടെന്നും ക്യാൻസർ വ്യാപിക്കുമെന്നും മറ്റേതോ ആശുപത്രിയിലെ നിർമ്മാണ തൊഴിലാളിയോട്(മൈക്കാട്ട് പണിക്കാരൻ്റ ) ഉപദേശം തേടി എന്ന് പറഞ്ഞ്
ജനങ്ങളെ തെറ്റിരിപ്പിക്കുകയാണെന്നും
പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
ജനപ്രതിനിധിയുടെ അലംഭാവത്തിൻ്റെയും നിഷ്ക്രിയത്വത്തിൻ്റെയും ഫലമാണ് നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുവാൻ ഇടയാക്കിയിരിക്കുന്നത്.
പുതിയ പദ്ധതികൾ ആരംഭിക്കുകയുമില്ല ഉള്ളത് നടപ്പാക്കുകയുമില്ല എന്ന നയമാണ് എം.എൽ.എ സ്വീകരിച്ചിരിക്കുന്നത് 'എം.എൽ.എയുടെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



0 Comments