പട്ടാപ്പകല്‍ മോഷണം... പത്തു പവന്‍ സ്വര്‍ണവും പണവും പോയി, കുടുക്ക അടക്കം മോഷ്ടിച്ച് കള്ളന്‍



 പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ പട്ടാപ്പകല്‍ മോഷണം. കുറുപ്പുംപടി രായമംഗലത്തുള്ള സന്ദീപ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. 

പത്തു പവനോളം സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. കിടപ്പുമുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന വള, മാല എന്നിവ അടക്കമുള്ള സ്വര്‍ണമാണ് നഷ്ടമായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സന്ദീപ് ജോലി ആവശ്യത്തിനായി കോട്ടയത്ത് പോയിരിക്കുകയായിരുന്നു.  


ഭാര്യ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയാണ്. സ്‌കൂള്‍ വിട്ടു വന്ന മകളാണ് വീടിന്‍റെ പിന്‍വാതില്‍ തുറന്നു കിടക്കുന്നതായി കണ്ടത്. ഉള്ളിലെത്തി പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്. കുട്ടിയുടെ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന പണമടക്കം മോഷണം പോയെന്നും നൃത്തത്തിനായി ഉപയോഗിക്കുന്ന ആഭരണങ്ങളും മോഷണം പോയതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments