സീറോ മലബാർ സഭ സമുദായ ശാക്തീകരണ വർഷം ആചരിക്കുന്നതിനോടനുബന്ധിച്ച് പാലാ രൂപത വിവിധ ഘട്ടങ്ങളായി ഫൊറോനകൾ കേന്ദ്രീകരിച്ച് സമുദായ ശാക്തീകരണ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.മാർച്ച് 8 മുതൽ 28 വരെ വിവിധ തീയതികളിലായി 20 ഫൊറോനകളുടെ നേതൃത്വത്തിൽ 6 സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.
വി.കുർബാനയും അതിനെ തുടർന്ന് പൊതുസമ്മേളനവുമാണ് സംഘടിപ്പിക്കപ്പെടുന്നത്.ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ 5. 30 വരെയാണ് ചടങ്ങുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ സമ്മേളനം മാർച്ച് എട്ടിന് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന പള്ളിയിലാവും നടക്കുക.അരുവിത്തുറ, പൂഞ്ഞാർ, കൂട്ടിക്കൽ, തീക്കോയി ഫൊറോനകളുടെ നേതൃത്വത്തിലുള്ള സമുദായ ശാക്തീകരണ സമ്മേളനമാണ് ഇവിടെ നടക്കുക.
മാർച്ച് 15ന് മുട്ടുചിറ ,കടുത്തുരുത്തി,കോതനല്ലൂർ ഫൊറോനകളുടെ നേതൃത്വത്തിലുള്ള സമ്മേളനം കടുത്തുരുത്തിയിൽ നടക്കും.
മാർച്ച് 20 വെള്ളിയാഴ്ച രാമപുരം, ഇലഞ്ഞി,കൂത്താട്ടുകുളം ഫൊറോനകളുടെ നേതൃത്വത്തിലുള്ള സമ്മേളനം രാമപുരം പള്ളിയിൽ നടക്കും.
മാർച്ച് 21 ശനിയാഴ്ച കുറവിലങ്ങാട് ഫൊറോനയുടെ സമ്മേളനം കുറവിലങ്ങാട്ട് നടക്കും.
കടനാട്, തുടങ്ങനാട് , മൂലമറ്റം ഫൊറോനകളുടെ സമ്മേളനം മാർച്ച് 27 ഞായറാഴ്ച തുടങ്ങനാട് പള്ളിയിൽ നടക്കും.
കത്തീഡ്രൽ, ഭരണങ്ങാനം, ചേർപ്പുങ്കൽ,കടപ്ലാമറ്റം, കൊഴുവനാൽ, പ്രവിത്താനം ഫൊറോനകളുടെ സമ്മേളനം മാർച്ച് 28 തിങ്കളാഴ്ച പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.




0 Comments